കോവിഷീൽഡിന്റെ രണ്ടാം ഡോസ് സ്വീകരിക്കുന്നതിനുള്ള സമയ ദീർഘിപ്പിക്കുന്നത് മികച്ച തീരുമാനമെന്ന് അദര്‍ പൂനവാല

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, May 13, 2021

ന്യൂഡൽഹി: കോവിഷീൽഡിന്റെ രണ്ടാം ഡോസ് സ്വീകരിക്കുന്നതിനുള്ള സമയ ദീർഘിപ്പിക്കുന്നത് മികച്ച തീരുമാനമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദർ പൂനവാല. ‘ഫലപ്രാപ്തിയിലും പ്രതിരോധത്തിലും ഈ തീരുമാനം ഗുണം ചെയ്യും. ദൈർഘ്യം വർധിപ്പിച്ചതിലൂടെ മികച്ച ശാസ്ത്രീയ തീരുമാനമാണ് സർക്കാർ എടുത്തത്’– അദാർ പൂനവാല ദേശീയ മാധ്യമത്തോട് പറഞ്ഞു.

കോവിഷീൽഡിന്റെ രണ്ടാം ഡോസ് എടുക്കുന്നത് 12–16 ആഴ്ച വരെ ദീർഘിപ്പിക്കാമെന്നാണ് വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശം. നിരവധി സംസ്ഥാനങ്ങളിൽ വാക്സീൻ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ഈ നിർദേശം കോവിഷീൽഡ് നിർമാതാക്കൾക്ക് ആശ്വാസമാകും.

×