രാജ്യത്ത് മെയ് 3ന് ശേഷം റയില്‍,വിമാന യാത്ര പുനരാരംഭിക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്‌

New Update

ഡല്‍ഹി : രാജ്യത്ത് മെയ് 3ന് ശേഷം റയില്‍,വിമാന യാത്ര പുനരാരംഭിക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട് . രാജ്യത്ത് 15000ലധികം ആളുകളെ ബാധിക്കുകയും 500ല്‍ അധികം ആളുകളുടെ ജീവനെടുക്കുകയും ചെയ്ത കൊറോയ്‌ക്കെതിരായ പോരാട്ടത്തില്‍ സാമൂഹിക അകലം ഒരു ആശങ്കയായി തുടരുന്ന സാഹചര്യത്തിലാണ് വിമാന-ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കുകയില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നത്. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Advertisment

publive-image

കൊവിഡ് 19 വ്യാപനം തടയാന്‍ മാര്‍ച്ച് 25ന് ആരംഭിച്ച രാജ്യവ്യാപക ലോക്ഡൗണ്‍ മെയ് 3വരെ നീട്ടിയതായി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

മെയ് 3ന് ശേഷം ബുക്കിംഗ് സ്വീകരിക്കരുതെന്ന് എല്ലാ വിമാന കമ്പനികള്‍ക്കും നിര്‍ദേശം നല്‍കിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത മന്ത്രിമാര്‍ ട്രെയിന്‍-വിമാനസര്‍വ്വീസ് പുനരാരംഭിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ആഭ്യന്തര, അന്തര്‍ദേശീയ വിമാനസര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മെയ് 4 മുതല്‍ ചില ആഭ്യന്തര റൂട്ടുകളിലും ജൂണ്‍ 1 മുതല്‍ അന്താരാഷ്ട്ര റൂട്ടുകളിലേക്കും ബുക്കിംഗ് എടുക്കുന്നതായി എയര്‍ഇന്ത്യ വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

train service flight service
Advertisment