അവസാനത്തെ കോവിഡ് രോഗിയും ആശുപത്രി വിട്ടതോടെ കോവിഡിനെ പടി കടത്തി ന്യൂസിലന്‍ഡ്. ചരിത്രപരമായ നേട്ടത്തെ രാജ്യം ആവേശത്തോടെ സ്വീകരിച്ചതിനൊപ്പം പ്രധാനമന്ത്രി ജസീന്ത ആര്‍ഡേനും ആവേശത്തില്‍ പങ്കാളിയായി. വീട്ടിലെ മുറിയില്‍ നൃത്തം ചെയ്തുകൊണ്ടാണ് താന്‍ കോവിഡ് മുക്ത വാര്‍ത്ത സ്വീകരിച്ചതെന്നാണ് പ്രധാമന്ത്രിയുടെ വെളിപ്പെടുത്തല്‍.
/sathyam/media/post_attachments/7tCyr0ISLc2CBJa8Nfu2.jpg)
രാജ്യത്തിന്റെ അതിര്‍ത്തികളിലായിരിക്കും ഇനി ശ്രദ്ധയെന്ന് ജസീന്ത അറിയിച്ചു. മറ്റൊരു രാജ്യത്തു നിന്നും ഇനി കോവിഡ് രോഗികള്‍ എത്താതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍, രാജ്യത്തിനക്ക് സാമൂഹിക അകലം ഉള്‍പ്പെടെയുള്ള ഒരു നിയന്ത്രണവും ഇനി ഉണ്ടായിരിക്കില്ല.
ചരിത്രത്തില്‍ ഇന്നേവരെയില്ലാത്ത കൂട്ടായ്മയുടെ കരുത്തിലാണ് കിവീസ് കോവിഡിനെ തുരത്തിയതെന്നാണ് പ്രധാന മന്ത്രി പറയുന്നത്. രോഗത്തെ പടികടത്താമെന്ന് ആദ്യം മുതലേ ആത്മവിശ്വാസമുണ്ടായിരുന്നു. അതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം കൊടുത്തത്. ഒടുവില്‍ വിജയം വരിച്ചപ്പോള്‍ സന്തോഷത്തേക്കാള്‍ ആശ്വാസമാണെന്നും ജെസീന്ത വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us