'പാകിസ്ഥാന്‍ തങ്ങളെ തിരിഞ്ഞുനോക്കുന്നില്ല'; ദുബായിലെ പാക് കോണ്‍സുലേറ്റിന് മുന്നില്‍ വന്‍ പ്രതിഷേധവുമായി പാകിസ്ഥാനികള്‍

New Update

publive-image

ദുബായ്: പാകിസ്ഥാന്‍ ഭരണകൂടവും യു.എ.ഇ അധികൃതരും അവഗണിക്കുന്നുവെന്നാരോപിച്ച് ദുബായിലെ പാക് കോണ്‍സുലേറ്റിന് മുന്നില്‍ പാകിസ്ഥാനികള്‍ പ്രതിഷേധം സംഘടിപ്പിച്ചു.
കൊറോണ വൈറസ്‌ ബാധ മൂലം കഷ്ടപെടുന്ന പാക്കിസ്ഥാനികള്‍ക്ക്‌ പാക് അധികൃതര്‍ സഹായം നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം ഉണ്ടായത്.

Advertisment

കൊറോണ വൈറസ്‌ ബാധയെ പ്രതിരോധിക്കുന്നതിനായി ഗള്‍ഫില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാണ്.ഈ സാഹചര്യത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള
പ്രവാസികള്‍ ഇവിടെ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഏപ്രില്‍ മൂന്നിന് ശേഷം 20,000 ത്തിലധികം പാകിസ്ഥാനികള്‍ നാട്ടിലേക്ക് മടങ്ങാന്‍ കോണ്‍സുലേറ്റില്‍ രജിസ്റ്റര്‍ ചെയ്തതായി കോണ്‍സുലേറ്റ് വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഇവരെ തിരികെ എത്തിക്കുന്നതിനുള്ള യാതൊരു നടപടിയും പാക്കിസ്ഥാന്‍റെ ഭാഗത്ത് നിന്നുണ്ടായില്ല. ഈ സാഹചര്യത്തിലാണ് കോണ്‍സുലേറ്റിന് മുന്നില്‍
പാകിസ്ഥാനികള്‍  പ്രതിഷേധവുമായി എത്തിയത്. വിസാ കാലാവധി കഴിഞ്ഞവരും തൊഴില്‍ നഷ്ടപെട്ടവരും അടക്കമുള്ളവരാണ് കോണ്‍സുലേറ്റില്‍ രെജിസ്റ്റര്‍ ചെയ്തത്.

Advertisment