24 മണിക്കൂറില്‍ 4,901 മരണം, 1.30 ലക്ഷം പേര്‍ക്ക് കൊവിഡ്; ലോകത്ത് രോഗബാധിതര്‍ 68.39 ലക്ഷം, അമേരിക്കയില്‍ മരണം 1.11 ലക്ഷം

New Update

ലോകത്ത് കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 4,901 പേര്‍. വിവിധ രാജ്യങ്ങളിലായി 1.30 ലക്ഷം പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ലോകത്തെ ആകെ കൊവിഡ് മരണം 3.97 ലക്ഷമായി. 213 രാജ്യങ്ങളിലായി ഇതുവരെ 68.39 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 33.29 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 31.12 ലക്ഷം പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.

Advertisment

publive-image

ഇന്നലെ ഏറ്റവും കൂടുതല്‍ മരണം നടന്നത് ബ്രസീലിലാണ്. 1,008 പേര്‍ മരിക്കുകയും പുതിയതായി 30,136 പേര്‍ക്ക് രോഗമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. ഇതോടെ ബ്രസീലില്‍ കൊവിഡിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 35,047 ആയി. 6.46 ലക്ഷം പേരാണ് ഇവിടെ അസുഖബാധിതരായത്. അമേരിക്കയില്‍ ഇന്നലെ 970 പേര്‍ മരിക്കുകയും 25,236 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ആകെ മരണം 1.11 ലക്ഷം, രോഗബാധിതര്‍ 19.65 ലക്ഷം. ഇതുവരെ 7.36 ലക്ഷം പേര്‍ അമേരിക്കയില്‍ രോഗമുക്തി നേടി. നിലവില്‍ 11.17 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.

മെക്‌സിക്കോയില്‍ ഇന്നലെ 816 പേര്‍ മരിക്കുകയും പുതിയതായി 4,442 പേര്‍ക്ക് രോഗമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. മെക്‌സിക്കോയിലെ ആകെ മരണം 12,545 ആണ്. 1.05 ലക്ഷം പേര്‍ക്കാണ് ഇവിടെ കൊവിഡ് ബാധിച്ചതായി കണ്ടെത്തിയത്. ബ്രിട്ടണില്‍ ഇന്നലെ 357 പേര്‍ മരിച്ചതോടെ ആകെ മരണം 40,261 ആയി. 2.83 ലക്ഷം പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്.

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഇറ്റലിയെ പിന്നിലാക്കി. ഇന്ത്യയില്‍ ഇന്നലെ 9,471 പേര്‍ക്ക് കൊവിഡ് കണ്ടെത്തുകയും 286 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ആകെ രോഗികളുടെ എണ്ണം ഇതോടെ 2.36 ലക്ഷമായി, മരണം 6,649. ഇറ്റലിയില്‍ ഇന്നലെ 85 പേര്‍ മരിക്കുകയും പുതിയതായി 518 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. 2.34 ലക്ഷം പേര്‍ക്ക് കൊവിഡ് ബാധിച്ച ഇറ്റലിയില്‍ 33,774 പേര്‍ ഇതുവരെ മരിച്ചു.

കഴിഞ്ഞ 24 മണിക്കൂറില്‍ റഷ്യയില്‍ 144 പേരും പെറുവില്‍ 131 പേരും ചിലിയില്‍ 92 പേരും ഇറാനില്‍ 63 പേരും ഫ്രാന്‍സില്‍ 46 പേരും ജര്‍മ്മനിയില്‍ 27 പേരുമാണ് മരണടഞ്ഞത്. ചൈനയില്‍ ഇന്നലെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്‌പെയിനില്‍ ഒരാള്‍ മാത്രമാണ് മരിച്ചത്.

covid 19 corona virus
Advertisment