/sathyam/media/post_attachments/tipGfdLe4zX2rwJ7NYtA.jpg)
വാഷിംഗ്ടണ്‍: ലോകരാജ്യങ്ങളെ കൊവിഡ് മഹാമാരിയിലേക്ക് തള്ളിയിട്ട ചൈനീസ് സര്‍ക്കാരിന്റെ ചതിയ്ക്ക് കണക്കു പറയിക്കുമെന്ന് യുഎസ് സെനറ്റര്‍ ടോം ടില്ലിസ്. ഇതിനായി 18 ഇന പദ്ധതിയും ടോം പുറത്തുവിട്ടു.
ഇന്ത്യയുമായി സൈനിക സഹകരണം വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ പദ്ധതിയിലുണ്ട്. ചൈനയിലെ നിര്‍മ്മാണ യൂണിറ്റുകളെ ഇന്ത്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലേക്ക് കൊണ്ടുവരണമെന്നും ഈ രാജ്യങ്ങളുമായി സൈനിക സഹകരണം ശക്തമാക്കണമെന്നുമാണ് ടോമിന്റെ നിര്‍ദ്ദേശം.
ജപ്പാന്റെ സൈന്യത്തെ പുനരുദ്ധരിക്കണമെന്നും ജപ്പാനും ദക്ഷിണ കൊറിയക്കും ആയുധങ്ങള്‍ വില്‍ക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. ചൈനീസ് സര്‍ക്കാര്‍ പകയോടെ കാര്യങ്ങള്‍ മൂടിവച്ചതിനാലാണ് കൊവിഡ് ആഗോളതലത്തില്‍ മഹാമാരിയായി മാറിയതെന്ന് ടോം വിമര്‍ശിച്ചു.
ചൈനീസ് ഹാക്കിങ്ങിനെതിരെ സൈബര്‍ സുരക്ഷ ശക്തമാക്കണമെന്നും 2022ല്‍ ബെയ്ജിംഗില്‍ നടക്കാനിരിക്കുന്ന ശീതകാല ഒളിപിംക്‌സ് പിന്‍വലിക്കാന്‍ ട്രംപ് ഭരണകൂടം ആവശ്യപ്പെടണമെന്നും സെനറ്റര്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us