New Update
Advertisment
ന്യുയോര്‍ക്ക്: രണ്ടാമത്തെ ഡോസ് കഴിഞ്ഞ് ആറു മാസത്തോളം മൊഡേണ വാക്‌സിന്‍ ഏകദേശം 93 ശതമാനം ഫലപ്രദമാണെന്ന് കമ്പനിയുടെ അവകാശവാദം. എന്നാലും, ആന്റിബോഡിയുടെ അളവ് കുറയുന്നതിനാല്‍ ശൈത്യകാലത്തിന് മുമ്പ് ബൂസ്റ്റര്‍ ഷോട്ട് വേണ്ടിവരുമെന്ന് കരുതുന്നതായും കമ്പനി പറഞ്ഞു.
കോവിഡിനെതിരെ ഉയർന്ന തോതിലുള്ള സംരക്ഷണം തുടരുന്നതിനു മൂന്നാമത്തെ ഡോസ് എടുക്കേണ്ടതാണെന്നു മൊഡേണയെ കൂടാതെ ഫൈസറും ബയോഎൻടെക്കും വാദിക്കുന്നതായി വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.