കൊവിഡ് 'പടിവാതില്‍ക്കല്‍'; വൈറ്റ് ഹൗസില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കും; ട്രംപിനെ എന്നും പരിശോധിക്കാനും തീരുമാനം

New Update

publive-image

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിലെ രണ്ട് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വൈറ്റ് ഹൗസില്‍ കൊവിഡ് മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തീരുമാനം.

Advertisment

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനെയും ഇവരോട് അടുത്ത് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെയും എന്നും പരിശോധിക്കും.

വൈറ്റ് ഹൗസിലെ ജീവനക്കാരെയും എന്നും പരിശോധിക്കുന്നതിനോടൊപ്പം അണുനശീകരണ പ്രവര്‍ത്തനങ്ങളും പതിവാക്കും. കൂടാതെ ജീവനക്കാര്‍ക്കിടയില്‍ സാമൂഹിക അകലം പാലിക്കുന്നത് നിര്‍ബന്ധമാക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് ജഡ് ഡിയര്‍ പറഞ്ഞു.

പ്രസിഡന്റിന്റെ ഡോക്ടറും മറ്റ് ആരോഗ്യപ്രവര്‍ത്തകരും പ്രസിഡന്റിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും വൈറ്റ് ഹൗസിനെയും സുരക്ഷിതമാക്കാന്‍ ജാഗരൂകരായി പ്രവര്‍ത്തിക്കുമെന്നും ഡിയര്‍ പറഞ്ഞു.

അമേരിക്കയില്‍ കൊവിഡ് പടര്‍ന്നുപിടിക്കുമ്പോഴും വൈറ്റ് ഹൗസില്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കുന്നില്ലെന്ന വിമര്‍ശനം ശക്തമായിരുന്നു.

ജീവനക്കാരില്‍ ഭൂരിപക്ഷവും ഫേസ് മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യുന്നില്ലെന്ന വിമര്‍ശനം ശക്തമായിരിക്കെയാണ് സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കാന്‍ വൈറ്റ് ഹൗസ് തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1380443 ആയി വര്‍ധിച്ചു. 12805 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 668 പേര്‍ മരിച്ചതോടെ ആകെ മരണസംഖ്യ 81455 ആയി ഉയര്‍ന്നു.

Advertisment