ന്യൂയോര്‍ക്ക്: ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ 105,586 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസത്തേ ക്കാള്‍ 3,656 പുതിയ കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ചൈനയ്ക്ക് പുറത്ത് സ്ഥിരീകരിച്ച 24,727 കേസുകളില്‍ 484 പേര്‍ മരിച്ചു, കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 71 മരണങ്ങള്‍ കൂടുതല്‍.
/sathyam/media/post_attachments/JqdqwjKr3uGvSrAQgvXj.jpg)
ബള്‍ഗേറിയ, കോസ്റ്റാറിക്ക, ഫറോ ദ്വീപുകള്‍, ഫ്രഞ്ച് ഗയാന, മാലിദ്വീപ്, മാള്‍ട്ട, മാര്‍ട്ടിനിക്, റിപ്പ ബ്ലിക് ഓഫ് മോള്‍ഡോവ എന്നീ രാജ്യങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആദ്യമായി കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയെക്കൂടാതെ കൊറോണ വൈറസ് ബാധിച്ച മൊത്തം രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും എണ്ണം ഇതോടെ 101 ആയി.
കോവിഡ് 19 പൊട്ടിപ്പുറപ്പെടുന്നതിനെതിരെ പോരാടുന്നതിലും വികസ്വര രാജ്യങ്ങളുടെ പ്രതി കരണ ശേഷി മെച്ചപ്പെടുത്തുതിനും സഹായിക്കുന്നതിന് അന്താരാഷ്ട്ര സഹകരണത്തെ പിന്തുണച്ച് ലോകാരോഗ്യ സംഘടനയ്ക്ക് 20 ദശലക്ഷം യുഎസ് ഡോളര്‍ സംഭാവന നല്‍കാന്‍ ചൈനീസ് സര്‍ ക്കാര്‍ സമ്മതിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ജെംഗ് ഷുവാങ് തിങ്കളാഴ്ച പറഞ്ഞു.
പകര്‍ച്ചവ്യാധി തടയുന്നതിനും നിയന്ത്രിക്കുതിനുമുള്ള അന്താരാഷ്ട്ര സഹകരണത്തില്‍ ഗണ്യമായ പുരോഗതി കൈവരിക്കുന്നതിനായി ചൈനയുമായുള്ള ഏകോപനവും സഹകരണവും ശക്തി പ്പെടുത്തുന്നതിന് ചൈനയുടെ ഭാഗത്തുനിന്നുള്ള സഹകരണത്തിന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചൈനീസ് സര്‍ക്കാരിനോട് നന്ദിയും അഭിനന്ദനവും അറിയിച്ചു.
ഏഷ്യയില്‍, ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ രാജ്യങ്ങളിലൊന്നായ ദക്ഷിണ കൊറിയയില്‍ 11 ദിവസത്തിനുള്ളില്‍ 96 പുതിയ കൊറോണ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാജ്യ ത്തെ മൊത്തം വൈറസ് ബാധ 51 മരണങ്ങളുള്‍പ്പടെ 7,478 ആയി ഉയര്‍ന്നുവെന്ന് കൊറിയ സെന്‍റ ര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അറിയിച്ചു.
ഡയമണ്ട് പ്രിന്‍സസ് ക്രൂയിസ് കപ്പലില്‍ നിന്ന് 696 കേസുകള്‍ക്ക് പുറമെ തിങ്കളാഴ്ച ജപ്പാനില്‍ 485 കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഹുബെ പ്രവിശ്യയില്‍ നിന്ന് മടങ്ങി യെത്തിയവരില്‍ 14 കേസുകള്‍ സ്ഥിരീകരിച്ചു. സ്ഥിരീകരിച്ച കേസുകളില്‍ 14 പേര്‍ മരിച്ചു, അവ രില്‍ ഏഴ് പേര്‍ ക്രൂയിസ് കപ്പലില്‍ നിന്നുള്ളവരാണ്.
ഇറ്റാലിയന്‍ ക്രൂയിസ് കപ്പലായ കോസ്റ്റ ഫോര്‍ച്യൂണ ക്രൂയിസിനെ ചൊവ്വാഴ്ച രാജ്യത്ത് ഡോക്ക് ചെയ്യാന്‍ അനുവദിച്ചതായി സിംഗപ്പൂര്‍ അറിയിച്ചു. ഇറങ്ങുമ്പോള്‍ യാത്രക്കാര്‍ ആരോഗ്യ പരി ശോധനയ്ക്ക് വിധേയരാകും. രാജ്യത്തെ ഏറ്റവും പുതിയ അണുബാധ 150-ല്‍ എത്തി നില്‍ക്കുന്നു.
ഡെമോക്രാറ്റിക് പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് കൊറിയയിലെ (ഡിപിആര്‍കെ) നിരവധി എംബ സികള്‍ തിങ്കളാഴ്ച അടച്ചു. ഡിപിആര്‍കെ ഇതുവരെ ഒരു അണുബാധ സ്ഥിരീകരിച്ചിട്ടി ല്ലെങ്കിലും അതിര്‍ത്തികള്‍ അട യ്ക്കുകയും ആയിരക്കണക്കിന് പൗരന്മാരെ നിരീക്ഷണത്തി ലാക്കുകയും ചെയ്യുന്നതുള്‍പ്പടെ കര്‍ശന നിയമങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യൂറോപ്പില്‍, 40ലധികം രാജ്യ ങ്ങളിലും പ്രദേശ ങ്ങളിലും 7,000ത്തിലധികം കേസുകള്‍ സ്ഥിരീക രിച്ചു. ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഫെബ്രുവരി 21 നാണ് രാജ്യത്ത് പകര്‍ച്ചവ്യാധി പടര്‍ന്നത്. മരണവും രോഗവിമുക്തിയും ഉള്‍പ്പടെ 7,375 കോവിഡ് 19 കേസുകള്‍ ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറ്റാലിയന്‍ ആര്‍മി ചീഫ് ഓഫ് സ്റ്റാഫ് സാല്‍വറ്റോര്‍ ഫറീനയ്ക്ക് പരിശോധനയില്‍ കോവിഡ്-19 പിടിപെട്ടെന്ന് പീഡ്‌മോണ്ട് ഗവര്‍ണര്‍ ആല്‍ബര്‍ട്ടോ സിറിയോ നേരത്തെ അറിയിച്ചിരുന്നു. അതേസമയം, ഇറ്റലി ഭരിക്കുന്ന സഖ്യ സര്‍ക്കാരില്‍ കേന്ദ്ര ഇടതുപക്ഷ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവ് ലാസിയോ ഗവര്‍ണര്‍ നിക്കോള സിങ്കാരെട്ടിയ്ക്ക് ശനിയാഴ്ച വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു.
കോവിഡ്-19 കണ്ടെത്തിയ ആദ്യത്തെ യൂറോപ്യന്‍ രാജ്യമായ ഫ്രാന്‍സില്‍ കഴിഞ്ഞ 24 മണിക്കൂ റിനുള്ളില്‍ 177 പുതിയ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇത് രാജ്യത്തിന്‍റെ മൊത്തം സ്ഥിരീകരിച്ച കേസുകള്‍ 1,126 ആയി. പ്രാദേശിക സമയം ഞായറാഴ്ച 15:00 വരെ 19 പേര്‍ മരിച്ചു.
ജര്‍മ്മനിയില്‍, സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 902 ആയി. 24 മണിക്കൂറിനുള്ളില്‍ 107 കേസു കളുടെ വര്‍ദ്ധനവ് ഉണ്ടായതായി രാജ്യത്തെ രോഗ നിയന്ത്രണ ഏജന്‍സിയായ റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു.
രാജ്യത്ത് 589 കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിച്ചതായി സ്പെയിനില്‍ അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച മുതല്‍ 159 കേസുകളുടെ വര്‍ധന. രാജ്യത്ത് ഇതുവരെ കോവിഡ് 19 ബാധിച്ച് 10 പേര്‍ മരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us