ലോകം മുഴുവന്‍ ലോക്ക്ഡൗണില്‍, 76 ദിവസങ്ങള്‍ക്കു ശേഷം ‘പൂട്ട് പൊട്ടിച്ച്’ വുഹാന്‍, നിയന്ത്രണങ്ങള്‍ പൂര്‍ണമായി നീക്കി

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Wednesday, April 8, 2020

വുഹാന്‍: കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ 76 ദിവസമായി തുടരുന്ന ലോക്ക്ഡൗണ്‍ പൂര്‍ണമായി നീക്കി. ചുരുക്കം ചില നിയന്ത്രണങ്ങള്‍ മാത്രമാണ് നിലനില്‍ക്കുന്നത്. ബുധനാഴ്ച ലോക്ക്ഡൗണ്‍ അവസാനിച്ചതോടെ നിരത്തുകളില്‍ നിരവധി ജനങ്ങളാണ് ഒഴുകിയെത്തിയത്. പൊതുഗതാഗത സംവിധാനങ്ങളുള്‍പ്പെടെ പുനരാരംഭിച്ചു.

 

ജനുവരി 23 മുതലാണ് വുഹാനില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നത്. ലോക്ക്ഡൗണ്‍ അവസാനിച്ചെങ്കിലും ചൈനയില്‍ രണ്ടാം ഘട്ട കൊവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തതും വുഹാനില്‍ മറ്റു രോഗങ്ങള്‍ക്കുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നതായുള്ള ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ചൈനയില്‍ കൊവിഡ് ബാധിച്ച് മരിച്ചതില്‍ 80 ശതമാനവും വുഹാനിലായിരുന്നു. അരലക്ഷത്തിലധികം പേര്‍ക്ക് വുഹാനില്‍ കൊവിഡ് ബാധിച്ചു. 2500 പേരാണ് ഇവിടെ മരിച്ചത്.

×