വാടകയ്ക്ക് വീടെടുത്ത് കള്ളനോട്ട് നിർമാണം; അഞ്ച് പേര്‍ പൊലീസ് പിടിയില്‍

New Update

publive-image

കൊച്ചി : പിറവം പൈങ്കുറ്റിയില്‍ വന്‍ തോതില്‍ കള്ളനോട്ട് അടി. പൊലീസ് നടത്തിയ പരിശോധനയില്‍ ലക്ഷങ്ങളുടെ കള്ളനോട്ട് പിടിച്ചെടുത്തു. പൈങ്കുറ്റിയില്‍ വാടക വീടെടുത്തായിരുന്നു കള്ളനോട്ട് അടി. സംഭവത്തില്‍ അഞ്ച് പേര്‍ പൊലീസ് പിടിയിലായി. കിളിരൂര്‍, റാന്നി, വണ്ടിപ്പെരിയാര്‍ സ്വദേശികളാണ് അറസ്റ്റിലായത്.

Advertisment

പുലര്‍ച്ചെ ഇ.ഡി, കസ്റ്റംസ്, തീവ്രവാദ വിരുദ്ധ സേന ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് ശേഖരം പിടികൂടിയത്. 500 രൂപ നോട്ടുകളാണ് പിടിച്ചെടുത്തത്. അന്വേഷണ ഏജന്‍സികളുടെ പരിശോധന തുടരുകയാണ്.

Advertisment