അഹമ്മദാബാദ് : വിവാദ സ്വാമി നിത്യാനന്ദ നടത്തുന്ന ആശ്രമത്തിൽ തങ്ങളുടെ രണ്ടു പെൺകുട്ടികളെ തടഞ്ഞുവച്ചിരിക്കുകയാണെന്നും അവരെ തിരിച്ചെത്തിക്കാൻ നടപടിയെടുക്കണമെന്നും ആരോപിച്ച് ദമ്പതികൾ ഗുജറാത്ത് ഹൈക്കോടതിയിൽ പരാതി നൽകി. ജനാർദന ശർമയും ഭാര്യയുമാണ് തിങ്കളാഴ്ച കോടതിയിൽ ഹർജി നൽകിയത്.
/sathyam/media/post_attachments/M1pAVIqRgzSKL8sIVjyS.jpg)
2013 ൽ ദമ്പതികളുടെ 7 മുതൽ 15 വരെ വയസ്സ് വരെ പ്രായമുള്ള നാല് പെൺകുട്ടികളെ ബെംഗളൂരുവിൽ സ്വാമി നിത്യാനന്ദ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ ചേർത്തിരുന്നു. എന്നാൽ ഈ വർഷം കുട്ടികളെ നിത്യാനന്ദ നടത്തുന്ന മറ്റൊരു സ്ഥാപനത്തിലേക്കു മാറ്റി. കുട്ടികളെ കാണണമെന്ന മാതാപിതാക്കളുടെ ആവശ്യം സ്ഥാപനത്തിലെ ഉദ്യോഗസ്ഥർ നിഷേധിച്ചു.
തുടർന്ന് പൊലീസിന്റെ സഹായത്തോടെ ശർമ സ്ഥാപനം സന്ദർശിക്കുകയും പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ തിരികെ കൊണ്ടു വരികയും ചെയ്തു. എന്നാൽ മൂത്ത കുട്ടികളായ ലോപാമുദ്ര ജനാർദന ശർമയും (21) നന്ദിതയും (18) മടങ്ങിവരാൻ കൂട്ടാക്കിയില്ല. രണ്ട് ഇളയ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി രണ്ടാഴ്ചയിലേറെ അനധികൃത തടവിൽ പാർപ്പിച്ചിരുന്നെന്ന് ദമ്പതികൾ ആരോപിച്ചു.
പെൺകുട്ടികളെ നിയമവിരുദ്ധ തടവിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ച ശർമ, അവരെ കോടതിയിൽ ഹാജരാക്കി കൈമാറണമെന്നും കോടതിയോട് അഭ്യർഥിച്ചിട്ടുണ്ട്. സ്ഥാപനത്തിൽ പാർപ്പിച്ചിരിക്കുന്ന പ്രായപൂർത്തയാകാത്ത മറ്റു കുട്ടികളെപ്പറ്റി അന്വേഷിക്കണമെന്നും ശർമ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ജൂണിൽ കർണാടക കോടതി നിത്യാനന്ദയ്‌ക്കെതിരെ പീഡനക്കേസിൽ കുറ്റം ചുമത്തിയിരുന്നു