വിദേശത്ത് നിന്നെത്തി കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ: കളമശേരിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന മുംബൈ സ്വദേശികൾ പിടിയിലായത് നെടുമ്പാശ്ശേരിയിൽ നിന്ന്

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, June 1, 2020

കൊച്ചി: വിദേശത്ത് നിന്നെത്തി കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ. ആഫ്രിക്കയിൽ നിന്ന് ഇന്നലെ നെടുമ്പാശേരിയിൽ എത്തിയ ഇവർ കളമശേരിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇന്ന് ഉച്ചയോടെ നെടുമ്പാശ്ശേരിയിൽ നിന്നാണ് ഇവരെ പിടികൂടിയത്.

മുംബൈ സ്വദേശിയായ സ്മിത്ത് യശ്വന്ത് അബേദ്കർ, ഇയാളുടെ ഭാര്യ കമല ഗവാലി എന്നിവരാണ് പിടിയിലായത്. നെടുമ്പാശേരിയിൽ നിന്ന് ആഭ്യന്തര വിമാനത്തിൽ മുംബൈയ്ക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു ഇവർ. സിഐഎസ്എഫ് വിജിലൻസ് ആണ് ഇവരെ പിടികൂടിയത്. തുടർന്ന് പൊലീസിന് കൈമാറി.

×