08
Thursday December 2022

കല്യാണ ഫോട്ടോയില്‍ ചിരിച്ചില്ല; എട്ട് വര്‍ഷത്തിന് ശേഷം വീണ്ടും “വിവാഹിതരായി” ദമ്പതിമാര്‍

news desk
Thursday, June 16, 2022

വിവാഹ ദിനത്തില്‍ സുന്ദരിയായി ഒരുങ്ങണമെന്നത് ഏതൊരു പെണ്‍കുട്ടിയുടെയും ആഗ്രഹമായിരിക്കും.2014 ഡിസംബര്‍ 29-നായിരുന്നു അനീഷിന്റേയും രജിതയുടേയും വിവാഹം. വിവാഹ സമയത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു അനീഷ്. രജിത എംകോം വിദ്യാര്‍ഥിനിയായിരുന്നു. പ്രണയ വിവാഹം ആയിരുന്നതിനാല്‍ തന്നെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഒളിച്ചോടാന്‍ ഇരുവരും തയ്യാറായിരുന്നുമില്ല. ഒടുവില്‍ അനീഷിന്റെ വീട്ടുകാര്‍ രജിതയുടെ വീട്ടില്‍ വിവാഹാലോചനയുമായെത്തി. വിവാഹം നടത്തിത്തരില്ലെന്നും വേണമെങ്കില്‍ വന്ന് കൂട്ടിക്കൊണ്ട് പൊയ്‌ക്കോളാനുമായിരുന്നു രജിതയുടെ വീട്ടുകാരുടെ നിര്‍ദ്ദേശം. ഇതോടെ അടുത്ത ദിവസം തന്നെ അനീഷ് വീട്ടുകാരുമായെത്ത് രജിതയെ കൊണ്ടുപോയി, ഏതാനും ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ വിവാഹവും നടത്തി. എന്നാല്‍ സ്വന്തം വിവാഹത്തില്‍ വീട്ടുകാര്‍ പോലും പങ്കെടുക്കാത്തതിന്റെ സങ്കടത്തിലായിരുന്നു രജിത. ഫോട്ടോയ്‌ക്ക് പോസ് ചെയ്യുമ്ബോഴെല്ലാം കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണ് നിന്നത്. വിവാഹ ആല്‍ബത്തിലെ എല്ലാ ചിത്രങ്ങളിലും ഇതു കാണാം.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസം ഏറ്റവുമധികം ആഘോഷമാക്കാനാണ് എല്ലാവരും ശ്രമിക്കുക. എന്നാല്‍ അതൊന്നുമില്ലാതെ വിവാഹം കഴിക്കേണ്ടി വന്നാല്‍ എന്തായിരിക്കും അവസ്ഥ. അത് എന്നും മനസ്സില്‍ ഒരു സങ്കടമായി തന്നെ തുടരും. അത്തരത്തില്‍ ഭാര്യയുടെ സങ്കടം തിരിച്ചറിഞ്ഞ് പുതിയ രീതിയില്‍ വിവാഹ ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിലെ ദമ്ബതികള്‍. അനീഷ്-രജിത ദമ്ബതികളാണ് എട്ട് വര്‍ഷത്തിന് ശേഷം വീണ്ടും വിവാഹ ദിവസത്തില്‍ നടത്തുന്ന ഫോട്ടോഷൂട്ട് ആഘോഷിച്ചത്. ഇതിന് സാക്ഷിയായി ഇവരുടെ ഏഴു വയസുകാരിയായ മകള്‍ അമ്മുവുമുണ്ടായിരുന്നു. ഭാര്യയ്‌ക്ക് സര്‍പ്രൈസ് നല്‍കിക്കൊണ്ടാണ് ഭര്‍ത്താവ് വിവാഹ ആല്‍ബവും വീഡിയോയും പുനരാവിഷ്‌കരിച്ചത്.

ജീവിതത്തില്‍ പല തരത്തിലുള്ള മാറ്റങ്ങള്‍ വന്നെങ്കിലും അന്നത്തെ വിവാഹ ആല്‍ബം എന്നും ഒരു സങ്കടമായി തുടര്‍ന്നു. ഏത് കല്യാണത്തിന് പോകുമ്ബോഴും രജിതയുടെ മുഖത്ത് ആ വിഷമം ഉണ്ടായിരുന്നു. ഇത് കണ്ട് അനീഷിനും സങ്കടമായതോടെയാണ് എട്ടാം വിവാഹ വാര്‍ഷികത്തില്‍ ഒരു സര്‍പ്രൈസ് പ്ലാന്‍ ചെയ്തത്. മറ്റൊന്നുമല്ല, ഒരു സര്‍പ്രൈസ് വിവാഹ ഫോട്ടോഷൂട്ട് തന്നെ. വിവാഹസാരിയുടുത്ത് സുഹൃത്ത് മീരയുടെ അടുത്ത് മേക്കപ്പിന് എത്തുമ്ബോഴും ക്യാമറയും വീഡിയോഗ്രാഫറും റെഡിയായി നില്‍ക്കുകയാണെന്ന് രജിതയ്‌ക്ക് അറിയില്ലായിരുന്നു. മേക്കപ്പ് എല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് രജിത ഇത് തിരിച്ചറിഞ്ഞത്. ഇത് കണ്ട് രജിതയുടെ കണ്ണ് നിറഞ്ഞുവെന്ന് അനീഷ് പറയുന്നു. ഈ വിവാഹ ഫോട്ടോഷൂട്ട് നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

More News

സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ഭാരത സർക്കസ് നാളെ പ്രദർശനത്തിനെത്തും. കേരളത്തിലും പുറത്തുമായി നൂറിലേറെ തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ബെസ്റ്റ് വേ എന്റർടെയ്‌ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജി നിർമ്മിച്ച ചിത്രത്തിൽ ബിനു പപ്പു, ഷൈൻ ടോം ചാക്കോ, എം.എ നിഷാദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നീതി തേടി പോലീസ് സ്റ്റേഷനിൽ എത്തുന്ന ലക്ഷ്മണൻ കാണി എന്ന ആദിവാസി യുവാവിന്റെ ജീവിതത്തിൽ അടുത്ത ആറു ദിവസം കൊണ്ട് സംഭവിക്കുന്ന പ്രതിസന്ധികൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം. ലക്ഷ്‌മണൻ […]

ശ്രീ ശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല ഡിസംബർ 12ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ എം. എ./എം. എസ്‍സി./എം. എസ്. ഡബ്ല്യു/എം. പിഇഎസ് പരീക്ഷകൾ ഡിസംബർ 17ലേയ്ക്ക് മാറ്റി വച്ചു. കൂടാതെ ഡിസംബർ 16ലെ ഏതാനും പരീക്ഷകളിലും മാറ്റമുണ്ട്. ഡിസംബർ 13ന് നടക്കേണ്ട മൂന്നാം സെമസ്റ്റർ ബി. എ. പരീക്ഷ (വൃത്തവും അലങ്കാരവും) ഡിസംബർ 15ലേയ്ക്ക് മാറ്റിയതായി സർവ്വകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സർവ്വകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.  

ഫിലാഡൽഫിയ: മാവേലിക്കര കല്ലുമല പഴയപുരയിൽ പരേതനായ പി.ഐ. തോമസിന്റെ സഹധർമ്മിണി അന്നമ്മ തോമസ് (83) ഫിലാഡൽഫിയായിൽ അന്തരിച്ചു. പൊതുദർശനം ഡിസംബർ 9 ന് വെള്ളിയാഴ്ച വൈകിട്ട് 5 :30 മുതൽ 8 :15 വരെയുള്ള സമയങ്ങളിലും, സംസ്ക്കാര ശുശ്രൂഷകൾ ഡിസംബർ 10 ന് ശനിയാഴ്ച രാവിലെ 9 :30 മുതൽ 11 :15 വരെയുള്ള സമയങ്ങളിലും ഫെയർലെസ്സ് ഹിൽസിലുള്ള സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ചർച്ചിൽ വച്ച് നടത്തപ്പെടും. (520 Hood Blvd, Fairless Hills, PA […]

ഹൂസ്റ്റണ്‍: വേദപണ്ഡിതനും ഋഗ്വേദ ഭാഷാഭാഷ്യ കര്‍ത്താവുമായ ഒളപ്പമണ്ണ ഒ.എം. സി. നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മകളും മരുമകനും അമേരിക്കയില്‍ കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കുന്നു. വെറും കഥകളല്ല, പുരാണത്തില്‍ നിന്നും ഉപനിഷത്തില്‍ നിന്നുമുള്ള അര്‍ത്ഥസമ്പുഷ്ടമായ കഥകള്‍. മനസ്സിലേക്ക് സനാതന ധര്‍മത്തിന്റെ വിത്തുപാകിയ കഥകള്‍ അമേരിക്കയില്‍ ജനിച്ചു വളരുന്ന മലയാളി കുട്ടികളിലേക്കും പകരുക കഥ കേട്ട് വളരുന്ന പുതു തലമുറ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയാണ് ‘ കഥാ വേള’ അവതരിപ്പിക്കുന്നത്. ഒളപ്പമണ്ണ ഒ.എം. സി […]

എസ്.എം.ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാമുദീൻ നാസർ സംവിധാനം ചെയ്യുന്ന ‘ഉത്തോപ്പിൻ്റെ യാത്ര’യുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. റിയാൻ പത്താൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ മീര പിള്ളയാണ് നായിക. ഡിസംബർ 10ന് ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷൻ ഹരിപ്പാട്, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളാണ്. ട്രാവൽ മൂഡ് ഗണത്തിലുള്ള ചിത്രത്തിൻ്റെ കഥ ഒരുക്കുന്നത് ദിലീപ് ഷെറഫ് ആണ്. ചിത്രത്തിൽ പ്രമുഖ താരങ്ങളോടൊപ്പം ആരോമൽ ബി.എസ്, എൻ.വെങ്കിടാചലം, പ്രദീപ് ടി, ജോസ്വിൻ എബ്രഹാം ജോൺസൺ, നൗഫൽ, ഷമീർ എന്നിവരെ […]

തിരുവനന്തപുരം: മദ്യത്തിന്റെ പൊതുവിൽപ്പന നികുതി നാല് ശതമാനം വർദ്ധിപ്പിക്കണമെന്ന ബില്ല് പാസാക്കി നിയമസഭ. മയക്കുമരുന്ന് ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ മദ്യവില വർധിപ്പിക്കരുതെന്നാണ് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടു. ലാഭം മദ്യകമ്പനികൾക്ക് മാത്രമാണെന്നും പ്രതിപക്ഷം വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ ഈ നയം അംഗീകരിക്കാൻ കഴിയില്ലെന്ന് പിസി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. 23 പുതിയ ബാറുകൾക്ക് ഈ വർഷം മാത്രം അനുമതി നൽകിയെന്നും പ്രതിപക്ഷ അറിയിച്ചു. അതേസമയം,പുതിയ ബാറ് വന്നത് കൊണ്ട് വിൽപ്പന കൂടിയിട്ടില്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു. […]

ഡബ്ലിന്‍ : അപൂര്‍വ്വ വൈറസ് രോഗബാധയെ തുടര്‍ന്ന് അഞ്ച് വയസ്സുകാരന്‍ മരിച്ചതോടെ അയര്‍ലണ്ടില്‍ ഭീതി പടരുന്നു.ഐ ഗ്യാസ് എന്നും ഗ്രൂപ്പ് എ സ്ട്രെപ്പ് എന്നുമറിയപ്പെടുന്ന അപൂര്‍വ്വ ‘ഭീകര’നാണ് കുട്ടികള്‍ക്കിടയില്‍ പടരുന്നത്. ഇതു മുന്‍നിര്‍ത്തി ശക്തമായ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് എച്ച്. എസ് ഇ.ഇതിനെ ചെറുക്കാന്‍ മാത്രമായി വാക്സിനില്ലെന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്നത്. രോഗബാധയുണ്ടായാല്‍ ആന്റിബയോട്ടിക്കാണ് രക്ഷ. എന്നിരുന്നാലും ചില കേസുകളില്‍ രോഗം മൂര്‍ച്ഛിക്കുന്നതിന് വളരെ സാധ്യതയുണ്ട്.കോവിഡിന് ശേഷം സാമൂഹിക ഇടപെടലുകള്‍ വര്‍ധിച്ചതാണ് രോഗം പടരുന്നതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.അഞ്ച് വയസ്സിന് […]

തിരുവനന്തപുരം: സംസ്ഥാനത്തെ സൂക്ഷമ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മേഖലയിൽ വലിയ കുതിച്ചു ചാട്ടം. കഴിഞ്ഞ 8 മാസത്തിനിടെ 1,01,353 എംഎസ്എംഇ സംരംഭങ്ങൾ ആരംഭിച്ചതായി വ്യവസായ മന്ത്രി പി രാജീവ് നിയമസഭയിൽ പറഞ്ഞു. എംഎസ്എംഇ ലൂടെ 6282 രൂപയുടെ ആഭ്യന്തര നിക്ഷേപമാണ് കേരളത്തിൽ നടന്നത്. 2,20,500 പേർക്ക് തൊഴിൽ ലഭിച്ചു. മലപ്പുറം, എറണാകുളം ജില്ലകളിൽ മാത്രം 10,000 ത്തിലധികം പുതിയ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. എട്ട് മാസം കൊണ്ട് ഒരു വർഷം കൊണ്ട് കൈവരിക്കാൻ ലക്ഷ്യമിട്ടത് യാഥാർത്ഥ്യമാക്കിയെന്നും മന്ത്രി പി […]

ഡബ്ലിന്‍ : രാത്രി താപനില രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൈനസ് നാലിലെത്തിയതോടെ കൊടുംതണുപ്പില്‍ പുതയുകയാണ് അയര്‍ലണ്ട്. കനത്ത തണുപ്പ്‌ പരിഗണിച്ച് ഇന്നു രാത്രിയും യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുകയാണ് മെറ്റ് ഏറാന്‍.താപനില മൈനസ് 4 ഡിഗ്രിയിലേക്ക് താഴുന്നത് മുന്‍നിര്‍ത്തിയാണ് ഇന്നു രാത്രി 10 മണി മുതല്‍ വെള്ളിയാഴ്ച രാവിലെ 10 മണി വരെ യെല്ലോ മുന്നറിയിപ്പ് നല്‍കിയത്. ഇന്ന് സ്നോ ഫാളും ഉണ്ടായേക്കാം പൂജ്യം മുതല്‍ +3 ഡിഗ്രി വരെ ആയിരിക്കും ഇന്നത്തെ ഏറ്റവും ഉയര്‍ന്ന താപനില. ഇടയ്ക്ക് […]

error: Content is protected !!