Advertisment

ഇലക്ട്രിക് വാഹനങ്ങളുടെ തീപിടിത്തം ; മൂന്ന് പ്രമുഖ കമ്പനികള്‍ക്ക്‌ കാരണം കാണിക്കൽ നോട്ടീസുമായി കേന്ദ്രം

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങൾ തീപിടിക്കുന്ന ആശങ്കകൾക്കിടയിൽ ഒല ഇലക്ട്രിക്ക്, ഒഖിനാവ, പ്യുവര്‍ ഇവി എന്നീ കമ്പനികള്‍ക്ക് കേന്ദ്രം കാരണം കാണിക്കൽ നോട്ടീസ് അയച്ചതായി റിപ്പോര്‍ട്ട്. പ്യുവർ ഇവി, ബൂം മോട്ടോഴ്‌സ് നിർമ്മിച്ച ഇലക്ട്രിക് സ്‌കൂട്ടറുകൾ ഏപ്രിലിൽ തീപിടിത്തത്തിൽപ്പെട്ടതിനെ തുടർന്ന് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി കഴിഞ്ഞ മാസം നോട്ടീസ് അയച്ചിരുന്നു.

തീപിടിത്തമുണ്ടായ എല്ലാ ഇവികളിലും ബാറ്ററി സെല്ലുകളും ഡിസൈനും തകരാറില്‍ ആണെന്നാണ് സർക്കാർ അന്വേഷണത്തിലെ കണ്ടെത്തൽ. നോട്ടീസുകൾക്ക് മറുപടി നൽകാൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കൾക്ക് ജൂലൈ അവസാനം വരെ സമയം അനുവദിച്ചിട്ടുണ്ട്. തകരാർ ഉള്ള ഇലക്ട്രിക് വാഹനങ്ങൾ വിൽക്കുന്നവർക്കെതിരെ എന്തുകൊണ്ട് ശിക്ഷാനടപടികൾ സ്വീകരിക്കുന്നില്ലയെന്ന ചോദ്യം ഉയര്‍ത്തി കേന്ദ്രം അവർക്ക് മുന്നറിയിപ്പ് നൽകി. ആവശ്യമെങ്കിൽ അവർക്കെതിരെ എന്ത് ശിക്ഷാ നടപടി സ്വീകരിക്കണമെന്ന് സർക്കാർ തീരുമാനിക്കും.

സ്‌കൂട്ടറുകൾക്ക് തീപിടിച്ച് ചില സന്ദർഭങ്ങളിൽ ജീവഹാനി വരുത്തിയതിന് എന്തുകൊണ്ട് ശിക്ഷിക്കപ്പെടരുതെന്ന് വിശദീകരിക്കാനാണ് കമ്പനികളോട് കാരണം കാണിക്കല്‍ നോട്ടീസ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത് . അന്തരീക്ഷ ഊഷ്മാവ് വർധിച്ചതിനാൽ സുരക്ഷിതമായി പ്രവർത്തിക്കാനാകാത്ത ബാറ്ററികൾ തകരാറിലായതാണ് ഈ തീപിടുത്തങ്ങൾക്ക് കാരണമായതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍.

Advertisment