പുതുക്കോട്ട : പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് ഇരട്ടവധശിക്ഷ വിധിച്ച് കോടതി.
ഏഴുവയസുകാരിയായ ദളിത് പെണ്‍കുട്ടിയുടെ പീഡന കൊലപാതകക്കേസിൽ പ്രതിയായ സാമുവൽ (രാജ) എന്ന യുവാവിനാണ് തമിഴ്നാട് പുതുക്കോട്ടെ ജില്ലാ കോടതി ഇരട്ട വധശിക്ഷ വിധിച്ചത്.
/sathyam/media/post_attachments/qzlGx1ERC4YqFuV4j6DP.jpg)
പോക്സോ ആക്ട്. പട്ടിക ജാതി-പട്ടികവര്‍ഗ അതിക്രമനിരോധന നിയമം എന്നിവയ്ക്ക് പുറമെ ബലാത്സംഗം, കൊലപാതകം തുടങ്ങി വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് മഹിള കോടതി ജഡ്ജി ആർ സത്യ ശിക്ഷ വിധിച്ചത്.
കുട്ടിയെ തട്ടിക്കൊണ്ടു പോയതിനും തെളിവ് നശിപ്പിക്കാനും ശ്രമിച്ചതിനും ഏഴു വർഷത്തെ ജീവപര്യന്തം തടവു ശിക്ഷയും വിധിച്ചിട്ടുണ്ട്. ആറ് മാസം കൊണ്ടാണ് കേസിൽ വിചാരണ പൂർത്തിയായി കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
പ്രോസിക്യൂഷൻ വാദം അനുസരിച്ച് ജൂൺ മുപ്പതിനാണ് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതാകുന്നത്. പൊലീസിൽ പരാതി നൽകിയെങ്കിലും പെൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്താനായത്. പോസ്റ്റുമോർട്ടത്തില്‍ കുട്ടി പീഡനത്തിനിരയായാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമാവുകയും ചെയ്തു