ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ ക​ത്വ​യി​ല്‍ ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് അ​ന്വേ​ഷി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ന് നി​ര്‍​ദേ​ശം. ജ​മ്മു​വി​ലെ ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണു കേ​സ് അ​ന്വേ​ഷി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ ആ​റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്കാ​ന് നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.
/sathyam/media/post_attachments/V0saCd6Dp5qo01H3sGSJ.jpg)
സാക്ഷിപട്ടികയിലുള്ള മൂന്നുപേരുടെ പരാതിയിലാണ് ഇവർക്കെതിരെ കേസെടുത്തത്. ഇവരെ കസ്റ്റഡിയിൽ ക്രൂരമായി പീഡിപ്പിച്ചതായും വ്യാജ തെളിവുകൾ ഉണ്ടാക്കിയതായും പരാതിയിൽ പറയുന്നു.
അന്വേഷണ സംഘത്തിലെ ആറ് പേര്‍ക്കെതിരെയാണ് സാക്ഷികളെ ഭീഷണിപ്പെടുത്തിയതിനും തെറ്റായ മൊഴി രേഖപ്പെടുത്തുന്നതിന് സാക്ഷികളെ നിര്‍ബന്ധിക്കുകയും ചെയ്തെന്ന പരാതിയില്‍ ജമ്മു കശ്മീര്‍ കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. സാക്ഷികളായ സചിന് ശര്‍മ, നീരജ് ശര്‍മ, സഹീല്‍ ശര്‍മ എന്നിവരാണ് പരാതി നല്‍കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us