തിരുവനന്തപുരം : ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സീനായ കോവാക്സീന്‍ സംസ്ഥാനത്തും ഉപയോഗിച്ച് തുടങ്ങി. വാക്സീനേഷന്റെ രണ്ടാംഘട്ടത്തില്‍ മുന്നണിപോരാളികളായ കേരളാ പൊലീസിന് അടക്കമാണ് വാക്‌സീന്‍ നല്‍കിത്തുടങ്ങിയത്.
/sathyam/media/post_attachments/SvwmnlCXv0y3jzQXrl60.jpg)
സമ്മതപത്രം വാങ്ങിയതിനു ശേഷമാണ് കോവാക്സീന്‍ നല്‍കുന്നത്. ഭാരത് ബയോടെക്ക് - ഐ.സി.എം.ആര്‍ - പൂണെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച കോവാക്‌സീന്‍ നിലവില്‍ വാക്‌സീന്‍ പരീക്ഷണത്തിന്റെ മൂന്നാംഘട്ടത്തിലാണ്.
മുന്നണി പോരാളികള്‍ ആവശ്യപ്പെട്ടാലും കോവിഷീല്‍ഡ് വാക്‌സീന്‍ നല്‍കില്ല. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഷീല്‍ഡ് വാക്‌സീന്‍ തന്നെയാവും നല്‍കുക. മൂന്നാംഘട്ട പരീക്ഷണം കഴിയാത്തതിനാല്‍ കോവാക്‌സീന്‍ നല്‍കേണ്ട എന്നായിരുന്നു നേരത്തെ തീരുമാനം. പക്ഷേ കോവാക്സീന്റെകൂടുതല്‍ ഡോസുകള്‍ വരും ദിവസങ്ങളില്‍ കേരളത്തില്‍ എത്തുന്ന സാഹചര്യത്തില്‍ അതു കൊടുത്തു തീര്‍ക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുകയായിരുന്നു.
ബ്രിട്ടണിലെ ഓക്‌സ്ഫര്‍ഡ് സര്‍വ്വകലാശാലയും പൂനൈ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് വികസിപ്പിച്ച കോവിഷില്‍ഡ് വാക്‌സീനും ഭാരത് ബയോടെക്കിന്റെ കോവാക്‌സീനുമാണ് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്.