Advertisment

കോവിഡ് 19 വ്യാപനത്തെ തുടർന്ന് ഫോട്ടോ-വീഡിയോഗ്രാഫി മേഖല കടുത്ത പ്രതിസന്ധിയില്‍

New Update

ലോകവ്യാപകമായി കോവിഡ് 19 വ്യാപനത്തെ തുടർന്ന് നിയന്ത്രണം തുടരുന്നതിനാൽ ഇതിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവരുന്ന വിഭാഗങ്ങൾക്കുമിടയിൽ മുൻപന്തിയിൽ നില്ക്കുന്ന വിഭാഗമാണ് ഫോട്ടോ-വീഡിയോഗ്രാഫർമാർ.

Advertisment

publive-image

സമൂഹത്തിലെ ആഘോഷങ്ങളും ചടങ്ങുകളും കൂട്ടത്തോടെ ഉപേക്ഷിക്കുകയും മാറ്റിവക്കപ്പെടുകയോ ചെയ്തത് കൊണ്ട് ഒരു വർഷം മുഴുവൻ സാമ്പത്തിക പ്രതിസന്ധിയുടെ നിലയില്ലാ കയത്തിലാണ് ഈ വിഭാഗം എത്തപ്പെട്ടിരിക്കുന്നത്. ഏറ്റവും കൂടുതൽ ആഘോഷപരിപാടികൾ നടക്കുന്ന മാസങ്ങളിലൂടെയാണിപ്പോൾ ലോക്ഡൌൺ നടന്നുകൊണ്ടിരിക്കുന്നത്. തിരക്കുള്ള സീസണിൽ നിന്നുള്ള വരുമാനം കൊണ്ട് കൂടിയാണ് മഴക്കാലമടക്കമുള്ള സമയങ്ങളിൽ ഈ തൊഴിൽ മേഖലയിലെ തൊഴിലാളികൾ കഴിഞ്ഞുകൂടുന്നത്. ഈ തൊഴിൽ മേഖലയെ ആശ്രയിച്ച് ഏതാണ്ട് 2 ലക്ഷത്തിൽപ്പരം ആളുകൾ പ്രത്യക്ഷമായും പരോക്ഷമായും ജീവിച്ചുപോകുന്നുണ്ടെന്നാണ് കണക്ക്.

ഇതിൽ തന്നെ പ്രത്യക്ഷമായി ഫോട്ടോ-വീഡിയോ മേഖലയെ ഉപജീവനമായി കണ്ടെത്തിയവരുടെ അവസ്ഥ വളരെ പ്രതിസന്ധിയിലാണ്. അനുദിന ജീവിത ചിലവുകൾക്കുമപ്പുറം ഈ തൊഴിലാളികളെല്ലാം ലക്ഷങ്ങളുടെ കടബാധ്യതയുടെ ഭാരവും പേറുന്നവരാണ്. ആധുനിക കാലഘട്ടത്തിലെ ക്യാമറാ ഉപകരണങ്ങൾ സ്വന്തമാക്കുന്നതിനായി ബാങ്കുകൾ വഴിയും, ബജാജ് പോലുള്ള സ്ഥാപനങ്ങൾ വഴിയും ലക്ഷങ്ങളുടെ ബാധ്യതയാണ് ഈ തൊഴിലാളികളുടെ ചുമലിലുള്ളത്.

ഒരു സീസൺ മുഴുവൻ നഷ്ടപ്പെട്ട ഈ തൊഴിലാളികളെ കാത്തിരിക്കുന്നത് വറുതിയുടെ ദിനങ്ങളാണ്. ലോക് ഡൌൺ നിയന്ത്രണങ്ങളും ബാങ്ക് മൊറൊട്ടോറിയത്തിന്റെ കാലാവധിയും കഴിഞ്ഞാൽ ജീവിത പ്രാരാബ്ധങ്ങളും കടബാധ്യതകളും ഈ തൊഴിലാളികളെ ആത്മഹത്യയിലേക്ക് വരെ തള്ളിവിട്ടേക്കാം എന്ന ഗുരുതര അവസ്ഥയിലാണ് ഉള്ളത്. സമൂഹത്തിനു മുന്നിൽ എല്ലാവിധ സൌകര്യങ്ങളോടു കൂടിയും, മികച്ച വേഷവിധാനത്തോടും പ്രത്യക്ഷപ്പെടുന്ന ഈ തൊഴിലാളികളുടെ പിന്നാമ്പുറക്കഥകൾ വളരെ ദയനീയമാണ്. കിടപ്പാടം പോലും സ്വന്തമായി ഇല്ലാത്തവരും വലിയ കടബാധ്യതകൾ പേറുന്നവരുമാണ് ഇക്കൂട്ടർ. ഈ രംഗത്തെ കമ്പനികൾ നടത്തുന്ന കച്ചവടചൂഷണത്തിന്റെ യും വാണിജ്യതന്ത്രങ്ങളുടെയും ഇരകൾ കൂടിയാണ് ഈ തൊഴിലാളികൾ. വരുമാനത്തി ന്റെ സിംഹഭാഗവും ദിനംപ്രതി മാറിമാറിവരുന്ന ക്യാമറാ ഉല്പ്പന്നങ്ങളെ സ്വന്തമാക്കാൻ വേണ്ടി ചിലവഴിക്കേണ്ടി വരുന്ന ഹതഭാര്യർ.

ഈ തൊഴിലാളികളുടെ അതിജീവനത്തിനായി സർക്കാർ തലത്തിൽ ഒരു പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ല. പീടിക തൊഴിലാളി ക്ഷേമനിധിയിലൂടെ 1000 രൂപ സഹായധനം പ്രഖ്യാപിച്ചെങ്കിലും നാമമാത്രമായ തൊഴിലാളികളാണ് ഈ ക്ഷേമനിധിയിൽ ഫോട്ടോ-വീഡിയോഗ്രാഫി മേഖലയിൽ നിന്നുള്ളത്. നിരവധിയായ ഫോട്ടോഗ്രാഫർമാർ, വീഡിയോഗ്രാഫർമാർ, ഡിസൈനേഴ്സ്, എഡിറ്റർമാർ, ആൽബം മേക്കേഴ്സ്, ലാമിനേഷ ൻവർക്കേഴ്സ്, ഈ ലോക്ക്ഡൌൺ കാലഘട്ടത്തിൽ പോലീസിനെ സഹായിച്ചുകൊണ്ടിരിക്കുന്ന ഡ്രോൺ ഓപ്പറേറ്റേഴ്സ് തുടങ്ങിയ നിരവധി പേരാണ് ഒരാനുകൂല്യവും ലഭിക്കാതെ പുറത്ത് നിൽക്കുന്നത്. പുതുതായി രൂപീകരിക്കപ്പെട്ട അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാപദ്ധതിയിൽ ഈ വിഭാഗങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഈ ക്ഷേമനിധിയിൽ നിന്ന് സഹായധനം പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. മാത്രമല്ല, പുതിയ ക്ഷേമനിധിയിലേക്ക് ഈ തൊഴിലാളികൾ ചേർന്ന് തുടങ്ങുന്നതേയുള്ളൂ.

സമൂഹത്തിലെ നാനാവിഭാഗങ്ങളേയും കരുണയോടും സഹാനുഭൂതിയോടും കരുതലോടും സമീപിച്ച സർക്കാർ ഫോട്ടോ-വീഡിയോഗ്രാഫി തൊഴിലാളികളുടെ പ്രശ്നത്തിലിടപെടണമെന്നും അർഹമായ സഹായം ചെയ്യണമെന്നും കേരളാ ഫോട്ടോഗ്രാഫേഴ്സ് & വീഡിയോഗ്രാഫേഴ്സ് യൂണിയൻ (KPVU-CITU) സംസ്ഥാന പ്രസിഡന്റ് വി ശശികുമാർ (Ex MLA), സംസ്ഥാന ജനറൽ സെക്രട്ടറി ബൈജു ഓമല്ലൂർ എന്നിവർ ആവശ്യപ്പെട്ടു.

covd photography
Advertisment