കോവിഡ്: സൗദിയില്‍ ഇന്ന് 1864 പുതിയ രോഗവാഹകര്‍, 24 മണിക്കൂറിനുള്ളില്‍ 22 മരണം ഇതോടെ ആകെ മരണം 525 ആയി ,രോഗമുക്തി നേടിയത് 1881.

ജയന്‍ കൊടുങ്ങല്ലൂര്‍
Monday, June 1, 2020

റിയാദ്: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1864 ഇതോടെ ജൂണ്‍ 1 വരെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 87,142 ആയി, മരണ നിരക്ക് ഇന്ന്‍ 22 പേരാണ് മരണത്തിന് കീഴടങ്ങിയത് ഇതോടെ അകെ മരണപെട്ടവര്‍ 525 ആയി ഉയര്‍ന്നു,

ഇന്ന് രോഗമുക്തരായവരുടെ എണ്ണത്തില്‍ ആശാവഹമായ കണക്കുകളാണ് പുറത്തുവന്നത് 1881 പേരാണ് രോഗമുക്തി നേടിയത് ഇതോടെ രാജ്യത്ത് കോവിഡ് ഭേദമായവരുടെ എണ്ണം 64,306 ആണ്, 22,311 പേര്‍ ചികിത്സയില്‍ കഴിയുന്നതായും. ആരോഗ്യ മന്ത്രാലയം ഇന്നു പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം ആറു മില്ല്യന്‍ കടന്നു. സൗദി അറേബ്യയില്‍ എട്ട് ലക്ഷത്തിലധികം പേര്‍ക്ക് പരിശോധന പൂര്‍ത്തിയായപ്പോള്‍ ജൂണ്‍ 1 വരെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത് 87,142 ആണ് 72 ശതമാനം പേരും രോഗമുക്തി നേടിയതായി  ആരോഗ്യ മന്ത്രാലയ കണക്കുകള്‍ സൂചിപ്പിക്കുന്നു.

സൗദിയില്‍ 164 പ്രദേശങ്ങളില്‍ കോവിഡ് ബാധ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ അമ്പത്തിയേഴു നഗരങ്ങളിലായി 22 മരണവും 1864 പുതിയ കേസുകളും 1881 രോഗമുക്തിയുമാണ് സൗദിയില്‍ റിപ്പോര്‍ട്ട്‌ ചെയ്തത് .ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ജിദ്ദയിലും റിയാദിലും ആണ് ,ജിദ്ദ 586, റിയാദ് 504, മക്ക 159, ദമ്മാം 110, മദീന 95, ഹഫൂഫ് 55, ജുബൈല്‍ അല്‍ ഖോബാര്‍ 33 എന്നിങ്ങനെയാണ്.

 

 

×