Advertisment

കൊറോണക്കാലത്ത് പ്രവാസി മലയാളിയുടെ വ്യവസായ സംരംഭം തകർക്കാൻ ശ്രമം; ഉടമ സ്ഥലത്ത് ഇല്ലെന്നറിയിച്ചിട്ടും കോട്ടയം ഈരയിൽക്കടവിലെ ആൻസ് കൺവൻഷൻ സെന്ററിൻ്റെ സ്ഥലം അളക്കാനെത്തിയവർക്ക് ഒത്താശയുമായി പൊലീസ്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം: കൊറോണക്കാലത്തും പ്രവാസി മലയാളിയുടെ വ്യവസായ സംരംഭത്തെ തകർക്കാൻ ശ്രമം. ഈരയിൽക്കടവിലെ ആൻഡ് കൺവൻഷൻ സെന്ററിന്റെ സ്ഥലം അനധികൃതമായി അളക്കാനാണ് ഒരു വിഭാഗം ശ്രമം നടത്തുന്നത്. വ്യാജ പരാതി നൽകിയ ഈരയിൽക്കടവിലെ കൺവൻഷൻ സെന്ററിനെതിരെ പ്രവർത്തനം നടത്തുന്നവരാണ് ഇപ്പോൾ സ്ഥലം അളക്കാനും രംഗത്ത് എത്തിയിരിക്കുന്നത്.

Advertisment

publive-image

നേരത്തെ ഈരയിൽക്കടവ് കൺവൻഷൻ സെന്ററിന്റെ സ്ഥലം അളക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളിൽ ഒരാൾ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ആദ്യം വിവിധ വകുപ്പുകൾ സ്ഥലം ഉടമയ്ക്കു നോട്ടീസ് നൽകിയിരുന്നു.

എന്നാൽ, താൻ വിദേശത്താണെന്നും, കൊറോണയായതിനാൽ ഉടൻ നാട്ടിലെത്താനാവില്ലെന്നും, ഈ സാഹചര്യത്തിൽ തന്റെ സാന്നിധ്യമില്ലാതെ സ്ഥലം അളക്കരുതെന്നും ഇദ്ദേഹം നോട്ടീസിനു മറുപടി നൽകിയിരുന്നു. താൻ സ്ഥലത്തില്ലെന്നും, തന്റെ സാന്നിധ്യത്തിലല്ലാതെ സ്ഥലം അളക്കരുതെന്നും തഹസീൽദാരെയും, വില്ലേജ് ഓഫിസറെയും ഇമെയിൽ മുഖേനെ പ്രവാസിയായ മലയാളി വ്യവസായി വിവരം അറിയിച്ചിരുന്നു.

എന്നാൽ, ഈ മറുപടി നിലനിലിരിക്കെയാണ് തിങ്കളാഴ്ച രാവിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർക്കൊപ്പം പൊലീസും പരാതിക്കാരായ രണ്ടു പേരും സ്ഥലത്ത് എത്തിയത്. ആൻസ് കൺവൻഷൻ സെന്ററിനു മുന്നിലെത്തി സ്ഥലം അളക്കാനുള്ള ശ്രമം നടത്തിയെങ്കിലും, ഓഫിസിൽ ആളില്ലാതിരുന്നതിനാൽ ഇവർ മടങ്ങുകയായിരുന്നു.

ഈരയിൽക്കടവ് കൺവൻഷൻ സെൻ്ററിനെതിരെ ഒരു വിഭാഗം നടത്തുന്ന നീക്കങ്ങൾക്കെതിരെ കൺവൻഷൻ സെൻ്റർ ഉടമ മുഖ്യമന്ത്രിക്കും , ഹൈക്കോടതിയിലും പരാതി നൽകിയിരുന്നു. ഈ പരാതി നിലനിൽക്കെയാണ് ഇപ്പോൾ അനധികൃതമായി സ്ഥലം അളക്കാൻ അധികൃതർ എത്തിയത്. കോടതിയിലും , മുഖ്യമന്ത്രിയുടെ മുന്നിലും നിൽക്കുന്ന പരാതികൾ നില നിൽക്കെയാണ് ഇപ്പോൾ അനധികൃതമായി ഏകപക്ഷീയമായി നടപടി എടുക്കാൻ ശ്രമം നടത്തിയത്.

കൊടൂരാറിൻ്റെ തീരത്ത് നിരവധി കയ്യേറ്റങ്ങൾ ഉണ്ടെന്നിരിക്കെ , ഇതിനെയൊന്നും നടപടിയ്ക്ക് വിധേയമാക്കാതെ ആൻസിൻ്റെ സ്ഥലം മാത്രം കേന്ദ്രീകരിച്ച് വ്യാജ പരാതി നൽകുന്നതും , പിന്നാലെ നടന്ന് ദ്രോഹിക്കുന്നതും ഒരു വ്യക്തിയുടെ ഗൂഡ ഉദേശത്തെ തുടർന്നാണ്.

അതേ നമ്പരിലുള്ള എല്ലാ പുരയിടങ്ങളും അളക്കണം. എങ്കിൽ മാത്രമേ കയ്യേറ്റമുണ്ടെങ്കിൽ കണ്ടെത്താനാവൂ. ഇതിന് തയ്യാറാകാതെ ഒരാളുടെ സ്ഥലം മാത്രം ,അയാളുടെ അനുമതിയില്ലാതെ അളന്ന് തിട്ടപ്പെടുത്താൻ ശ്രമിക്കുന്നത് തെറ്റിധാരണ പരത്താനാണ്. വർഷങ്ങളായി ഒരു വ്യക്തിയുടെ കൈവശമിരിക്കുന്ന ഭൂമിയിൽ, കുറച്ച് നാളിനുള്ളിൽ കയ്യേറ്റമുണ്ടായി എന്ന് ആരോപിക്കുന്നത് ദുഷ്ടലാക്കോടെ ആണ്. ഓരോ തവണ മഴ പെയ്യുമ്പോഴും , വെള്ളം പൊങ്ങുമ്പോഴും കൊടൂരാർ കര കവിഞ്ഞ് ഒഴുകും. ഇതോടെ ആറിൻ്റെ വീതി കൂടുകയാണ്. ഇതിനെ കയ്യേറ്റം എന്ന് വ്യാഖ്യാനിക്കാനാണ് ശ്രമം.

കൺവൻഷൻ സെന്ററിനെതിരെ വ്യാജ പരാതി നൽകി, സെന്ററിനെ തകർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. തന്റെ സമ്പാദ്യത്തിൽ നിന്നും കോടികൾ മുടക്കിയാണ് ഇദ്ദേഹം ഈരയിൽക്കടവിൽ കൊടൂരാറിന്റെ കരയിൽ കൺവൻഷൻ സെന്റർ നിർമ്മിച്ചത്. ഈ കൺവെൻഷൻ സെന്റർ തകർക്കാനാണ് ഇപ്പോൾ ഈ വിഭാഗം ശ്രമം നടത്തുന്നത്.

കൊറോണക്കാലത്ത് വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് പല മലയാളികളും. ഇത്തരത്തിൽ വിദേശരാജ്യങ്ങളിൽ ജീവിത കാലം മുഴുവൻ കഷ്ടപ്പെട്ട് ലഭിക്കുന്ന സമ്പാദ്യവുമായി നാട്ടിലെത്തി വ്യവസായം ആരംഭിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്ന മലയാളികളായ പ്രവാസികളെ വെല്ലുവിളിക്കുന്നതാണ് ഇപ്പോൾ പുറത്തു വരുന്ന നടപടികൾ.

ഒരു രാഷ്ട്രീയക്കാരൻ തന്റെ ഇഷ്ടത്തിന് നിൽക്കാത്തതിന്റെ പേരിലാണ് ഇപ്പോൾ ഒരു വ്യവസായിയെയും അദ്ദേഹത്തിന്റെ വ്യവസായത്തെയും തകർക്കാൻ ശ്രമിക്കുന്നത്. കേരളത്തിൽ വ്യവസായം നടത്താൻ എത്തുന്നവരെ നിരുത്സാഹപ്പെടുത്താൻ മാത്രമേ ഇത്തരം നീക്കങ്ങൾ ഉപകാരപ്പെടൂ.

kottayam news Pravasi
Advertisment