Advertisment

കൊവിഡ് ബാധിച്ച്‌ ശ്വാസകോശത്തിന് കേടുപാടുകൾ സംഭവിച്ച യുപിയിലെ 55 കാരന്‌ ഡൽഹിയിൽ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; മൂന്ന് മണിക്കൂറിനുള്ളിൽ ദാതാവിന്റെ ശ്വാസകോശം 950 കിലോമീറ്റർ ദൂരത്തേക്ക് എത്തിച്ചു

New Update

ഡൽഹി: കൊവിഡ് ബാധിച്ച്‌ ശ്വാസകോശത്തിന് കേടുപാടുകൾ സംഭവിച്ച യുപിയിലെ 55 കാരന്‌ മൂന്ന് മണിക്കൂറിനുള്ളിൽ ദാതാവിന്റെ അവയവങ്ങൾ 950 കിലോമീറ്റർ ദൂരത്തേക്ക് എത്തിച്ച് ഡൽഹിയിൽ ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ.

Advertisment

publive-image

സാകേതിലെ മാക്‌സ് ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയ നടന്നത്. എക്‌സ്‌ട്രാ കോർപോറിയൽ മെംബ്രൺ ഓക്‌സിജനേഷന്റെ (ഇസിഎംഒ) പിന്തുണയോടെ ശ്വാസകോശം മാറ്റിവെക്കുന്നത് ഉത്തരേന്ത്യയിൽ ആദ്യമാണെന്ന് ആശുപത്രി അറിയിച്ചു.

കോവിഡ് കാരണം രോഗിയുടെ ശ്വാസകോശത്തിന് കേടുപാടുകൾ സംഭവിച്ചു, വളരെ അസ്ഥിരവും മോശമായി ശോഷണം സംഭവിച്ചുവെന്നും ആശുപത്രി പ്രസ്താവനയിൽ പറഞ്ഞു.

"അദ്ദേഹം ഉയർന്ന ഓക്‌സിജന്‍ ലെവലിലായിരുന്നു, ഇടയ്‌ക്കിടെ BIPAP പിന്തുണ ആവശ്യമായിരുന്നു. ശ്വാസകോശം മാറ്റിവയ്ക്കൽ മാത്രമാണ് ജീവൻ രക്ഷിക്കാൻ കഴിയുന്ന ഏക പോംവഴി," പ്രസ്താവനയിൽ പറയുന്നു.

 

Advertisment