ലോക്ക്ഡൗണ്‍ എങ്ങനെ ഒഴിവാക്കുമെന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണ് സംസ്ഥാന സര്‍ക്കാര്‍; രണ്ടാഴ്ച മുമ്പത്തെ ഞായറാഴ്ച പ്രഖ്യാപിച്ച 206 മരണങ്ങളില്‍ 70 എണ്ണം മെയ് മാസത്തിലും 18 ഏപ്രില്‍ മാസത്തിലും സംഭവിച്ചതാണ്; കൊവിഡ് മരണക്കണക്കില്‍ സണ്‍ഡേ തട്ടിപ്പെന്ന് ബിജെപി

New Update

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് മരണക്കണക്കില്‍ സണ്‍ഡേ തട്ടിപ്പെന്ന് ബിജെപി .ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ബിജെപി ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.

Advertisment

publive-image

ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

കേരളത്തില്‍ നിലവില്‍ കോവിഡ് പരിശോധന കുറയുകയും മരണനിരക്ക് കൂട്ടുകയും ചെയ്യുന്ന ഗുരുതരമായ സാഹചര്യമാണുള്ളത്. ലോക്ക്ഡൗണ്‍ എങ്ങനെ ഒഴിവാക്കുമെന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണ് സംസ്ഥാന സര്‍ക്കാര്‍. പ്രതിവാര കേസുകളും മരണങ്ങളും കുറയുന്ന ദേശീയ പ്രവണതയ്ക്ക് വിപരീതമാണ് കേരളത്തിന്റെ കോവിഡ് പ്രതിരോധം. ഇന്ത്യയില്‍, പ്രതിവാര പോസിറ്റീവ് കേസുകളുടെ 28 ദിവസത്തെ കണക്ക് പ്രകാരം കേസുകള്‍ 80 ശതമാനവും മരണങ്ങള്‍ 30 ശതമാനവും കുറഞ്ഞു.

മെയ് 12 മുതല്‍ ജൂണ്‍ 9 വരെ കേരളത്തിന്റെ മരണനിരക്ക് 2. 72% ആണ്, ഇത് ഗുരുതരമായ ആശങ്കാജനകമാണ്. ഈ 28 ദിവസ കാലയളവില്‍ 4,384 പേര്‍ മരിച്ചു, സംസ്ഥാനത്തെ മൊത്തം കോവിഡ് മരണങ്ങളില്‍ മൂന്നില്‍ നാല് ഭാഗവും കേരളം പൂര്‍ണമായും പൂട്ടിയിട്ടിരുന്ന സമയത്താണെന്നതാണ് ലോക്ക്ഡൗണ്‍ പരാജയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

മെയ് 512 മുതല്‍ 488 കോവിഡ് 19 മരണങ്ങളും 2,67,002 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സംസ്ഥാനം പൂര്‍ണമായും പൂട്ടിയിട്ട ആഴ്ചയില്‍ ജൂണ്‍ 2 മുതല്‍ 9 വരെ 1,214 മരണങ്ങളും 1,08,165 കേസുകളും രേഖപ്പെടുത്തി. പ്രതിവാര മരണങ്ങളില്‍ 149% വര്‍ദ്ധനവ്, കേസുകളില്‍ 59% കുറവ്. മെയ് 12 ന് അവസാനിക്കുന്ന ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ ആഴ്ച കേരളം പരിശോധന 22% കുറച്ചു.

ആര്‍ടിപിസിആര്‍ ഇല്ലാത്ത് വിനയായി

തെറ്റായ നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ കാരണം അല്ലെങ്കില്‍ പരിശോധന വൈകിയത് കാരണമാണ് കേരളത്തില്‍ കൂടുതല്‍ ആളുകള്‍ മരിക്കുന്നത്.

കേരളത്തില്‍ പ്രധാനമായും വിശ്വസനീയമല്ലാത്ത Rapid antigen test ആണ് നടക്കുന്നത്. അതില്‍ തെറ്റായ നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ 40% വരെ ഉയര്‍ന്നതാണ്. അത് കൂടാതെ ആഴ്ചയിലെ ശരാശരി പരിശോധന അഞ്ചിലൊന്ന് കുറയ്ക്കുകയും ചെയ്തു.

ഇതാണ് കേരളത്തിലെ മരണനിരക്ക് കുറയാതിരിക്കാന്‍ കാരണമെന്നാണ് ആരോഗ്യരംഗത്തെ പ്രമുഖരുടെ അഭിപ്രായം. മെയ് മാസത്തില്‍ 512വരെ കേരളം 9.5 ലക്ഷം ടെസ്റ്റുകള്‍ നടത്തിയപ്പോള്‍ ജൂണ്‍ 2 മുതല്‍ 9 വരെ 7.5 ലക്ഷം ടെസ്റ്റുകള്‍ മാത്രമാണ് നടത്തിയത്.

സണ്‍ഡേ തട്ടിപ്പ്

കോവിഡ് മരണങ്ങളുടെ പ്രാഥമിക കണക്കെടുപ്പിന് ആരോഗ്യവകുപ്പ് മരണസംഖ്യ കുറവുള്ള ഞായറാഴ്ച പോലുള്ള ദിവസങ്ങളില്‍ മറ്റു ദിവസത്തെ കണക്കുകള്‍ ചേര്‍ക്കുന്നു. രണ്ടാഴ്ച മുമ്പത്തെ ഞായറാഴ്ച പ്രഖ്യാപിച്ച 206 മരണങ്ങളില്‍ 70 എണ്ണം മെയ് മാസത്തിലും 18 ഏപ്രില്‍ മാസത്തിലും സംഭവിച്ചതാണ്. (88 പഴയ മരണങ്ങള്‍ ചേര്‍ത്തിരുന്നില്ലെങ്കില്‍ ഞായറാഴ്ച മരണനിരക്ക് 118 ആകുമായിരുന്നു).

covid 19 kerala
Advertisment