Advertisment

ലോകത്തെ വിറപ്പിച്ച് മഹാമാരി; 2.2 കോടിയിലധികം കോവിഡ് ബാധിതര്‍, ബ്രസീലില്‍ മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു

New Update

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 2.2 കോടി കടന്നു. 2,02,46,580 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ കണ്ടെത്തിയത്. ഇതില്‍ 64,00,525 പേര്‍ നിലവില്‍ ചികിത്സയിലാണ്. കോവിഡ് ബാധിച്ച് 7,38,695 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

Advertisment

publive-image

അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നീ മൂന്ന് രാജ്യങ്ങളിലാണ് ഏറ്റവുമധികം കോവിഡ് ബാധിതര്‍. അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം അരക്കോടി കടന്നിട്ടും ശമനമില്ലാതെ തുടരുകയാണ്. 52,51,446 ആളുകള്‍ക്കാണ് അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചത്.

1,66,192 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 45,000 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കാലിഫോര്‍ണിയ, ഫ്‌ളോറിഡ, ടെക്‌സസ്, ന്യൂയോര്‍ക്ക്, ജോര്‍ജിയ എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് കോവിഡ് അതിവേഗം പടര്‍ന്നുപിടിക്കുന്നത്.

ബ്രസിലീല്‍ 30,57,470 പേര്‍ക്കാണ് രോഗം ബാധിച്ചത്. മരണസംഘ്യ ഒരു ലക്ഷം കടന്നു. 1,01,857 പേരാണ് ബ്രസീലില്‍ ഇതുവരെ കോവിഡ് ബാധയെത്തുടര്‍ന്ന് മരിച്ചത്. ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം 22,67,153 ആയി.

റഷ്യ (8,92,654), ദക്ഷിണാഫ്രിക്ക (5,63,598), മെക്‌സിക്കോ (4,85,836), പെറു (4,78,024), കൊളംബിയ (3,97,623), ചില്ലി (3,75,044), സ്‌പെയിന്‍ (3,70,060) എന്നീ രാജ്യങ്ങളിലാണ് കോവിഡ് ബാധിതര്‍ ഏറ്റവും കൂടുതലുള്ള ആദ്യ പത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

covid 19 covid 19 brazil
Advertisment