ഈ വര്‍ഷം അമര്‍നാഥ് തീര്‍ത്ഥാടനം ഉപേക്ഷിച്ചതായി ജമ്മു കാശ്മീര്‍ ഭരണകൂടം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ശ്രീനഗര്‍: ഈ വര്‍ഷം അമര്‍നാഥ് തീര്‍ത്ഥാടനം ഉപേക്ഷിച്ചതായി ജമ്മു കാശ്മീര്‍ ഭരണകൂടം. ചൊവ്വാഴ്ചയാണ് ജമ്മു കാശ്മീര്‍ രാജ് ഭവന്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അമര്‍നാഥ് യാത്ര നടത്താന്‍ സാധിക്കില്ലെന്നും. വിദഗ്ധാഭിപ്രായത്തെ തുടര്‍ന്നാണ് 2020 ലെ അമര്‍നാഥ് തീര്‍ത്ഥാടനം വേണ്ട എന്ന നിലപാടിലേക്ക് എത്തിയത് എന്നും രാജ് ഭവന്‍ ഇറക്കിയ പത്രകുറിപ്പില്‍ പറയുന്നു.

ഭക്തജനങ്ങളുടെ വികാരം മാനിച്ച് അമര്‍നാഥ് ക്ഷേത്രത്തിലെ രാവിലെയും വൈകീട്ടും ഉള്ള ആരതിയും പൂജകളും ലൈവായി ടെലികാസ്റ്റ് ചെയ്യുമെന്നും, വെര്‍ച്വല്‍ ദര്‍ശനം അനുവദിക്കുമെന്നും പത്ര കുറിപ്പ് അറിയിക്കുന്നു. ഇതിന് പുറമേ പാരമ്പര്യ വിധിപ്രകാരമുള്ള എല്ലാ ചടങ്ങുകളും ക്ഷേത്രത്തില്‍ നടക്കുമെന്നും രാജ് ഭവന്‍ അറിയിച്ചു.

Advertisment