Advertisment

പകര്‍ച്ചപ്പനിക്കെതിരെ നല്‍കുന്ന വാക്‌സിന്‍ കുട്ടികളില്‍ കോവിഡിന്റെ ലക്ഷണങ്ങള്‍ ഇല്ലാതാക്കും; പുതിയ കണ്ടെത്തല്‍

New Update

ബംഗളൂരു: പകര്‍ച്ചപ്പനിക്കെതിരെ നല്‍കുന്ന വാക്‌സിന്‍ കുട്ടികളില്‍ ഫലപ്രദമാകുമെന്ന് വിദഗ്ധരുടെ കണ്ടെത്തല്‍ . പകര്‍ച്ചപ്പനിക്കെതിരെ നല്‍കുന്ന വാക്‌സിന്‍ കുട്ടികളില്‍ കുത്തിവെച്ചാല്‍ കോവിഡിനെതിരെ സംരക്ഷണം ലഭിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Advertisment

publive-image

കോവിഡിന്റെ ലക്ഷണങ്ങള്‍ പകര്‍ച്ചപ്പനിക്ക് തുല്യമാണ്. പനി, ക്ഷീണം, ചുമ, തൊണ്ടവേദന, എന്നിവയാണ് സാധാരണനിലയില്‍ കോവിഡ് ബാധിച്ചവര്‍ക്ക് കാണുന്ന രോഗലക്ഷണങ്ങള്‍.

സമാനമായ ലക്ഷണങ്ങളാണ് പകര്‍ച്ചപ്പനി വരുമ്പോഴും പ്രകടമാകുന്നത്. ഈ പശ്ചാത്തലത്തില്‍ പകര്‍ച്ചപ്പനിയെ പ്രതിരോധിക്കാന്‍ നല്‍കുന്ന വാക്‌സിന്‍ കുട്ടികള്‍ക്ക് നല്‍കിയാല്‍ കോവിഡില്‍ നിന്ന് ഒരു പരിധി വരെ സംരക്ഷണം ലഭിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ പോലെ ഗുരുതര രോഗലക്ഷണങ്ങള്‍ കാണിക്കാനുള്ള സാധ്യത കുറവായിരിക്കും. മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

കുട്ടികളില്‍ രോഗലക്ഷണം കണ്ടു തുടങ്ങുന്ന സമയത്ത് തന്നെ കോവിഡ് ചികിത്സ ആരംഭിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

covid 19 childs
Advertisment