ഡല്‍ഹിയില്‍ ഒരാഴ്ച സമ്പൂര്‍ണ കര്‍ഫ്യൂ; നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

New Update

ഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് സമ്പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്ന് രാത്രി മുതല്‍ തിങ്കളാഴ്ച രാവിലെ വരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കര്‍ഫ്യൂയാണ് പ്രഖ്യാപിച്ചത്. നിലവില്‍ ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചത്.

Advertisment

publive-image

ഇന്നലെ റെക്കോര്‍ഡ് രോഗികളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാമാരി ആരംഭിച്ചതിന് ശേഷം ആദ്യമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 25,000 കടന്നു. ഇന്നലെ 25,462 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 30 ശതമാനമാണ്. കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചത്.

ഡല്‍ഹിയിലെ ആശുപത്രികളില്‍ 100 ഐസിയു കിടക്കകള്‍ മാത്രമാണ് അവശേഷിക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ മോശമാണ്. ഐസിയുകള്‍ രോഗികളെ കൊണ്ട്് നിറയുകയാണ്. ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഉള്‍പ്പെടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ സഹായം തേടിയതായും അരവിന്ദ് കെജരിവാള്‍ അറിയിച്ചു.

covid 19 delhi
Advertisment