ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 97000 കടന്നു; പുതിയതായി രോഗം സ്ഥിരീകരിച്ചത് 2505 പേര്‍ക്ക്‌; ഇതുവരെ മരിച്ചത് മൂവായിരത്തിലധികം പേര്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, July 4, 2020

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. പുതിയതായി 2505 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 97200 ആയി.

24 മണിക്കൂറിനിടെ 81 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 3004 ആയി ഉയര്‍ന്നു.

2632 പേരാണ് ഇന്ന് ഡല്‍ഹിയില്‍ കൊവിഡ് മുക്തി നേടിയത്. ഇതുവരെ 68256 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 25940 പേര്‍ നിലവില്‍ ചികിത്സയിലാണ്.

×