ഇന്ത്യയിലേക്ക് മടങ്ങാന്‍ താല്‍പര്യമുള്ള പ്രവാസികളെ കണക്കുകൂട്ടിയതിലും നേരത്തെ തിരിച്ചെത്തിക്കേണ്ടി വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍; സൗകര്യങ്ങളൊരുക്കാന്‍ കേരളത്തിന് നിര്‍ദേശം

New Update

തിരുവനന്തപുരം: ഇന്ത്യയിലേക്ക് മടങ്ങാന്‍ താല്‍പര്യമുള്ള പ്രവാസികളെ കണക്കുകൂട്ടിയതിലും നേരത്തെ തിരിച്ചെത്തിക്കേണ്ടിവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇവര്‍ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്ന കേന്ദ്രനിര്‍ദേശം കേരളത്തിനു ലഭിച്ചു.

Advertisment

publive-image

മന്ത്രിസഭാ യോഗത്തില്‍ പ്രവാസികള്‍ക്കുള്ള സൗകര്യങ്ങള്‍ നിശ്ചയിക്കും. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും രോഗികള്‍ക്കും മുന്‍ഗണന നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

അതേസമയം, ഗൾഫിൽ കോവിഡ് ബാധിതരുടെ എണ്ണം 18,000 കടന്നു. ആറു ഗൾഫ് രാജ്യങ്ങളിലുമായി 133 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. യുഎഇയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അടുത്ത രണ്ട് ആഴ്ച നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

 

covid 19 corona virus
Advertisment