New Update
Advertisment
ലണ്ടന്‍: കൊറോണ വൈറസിന് സ്വഭാവിക മുന്‍ഗാമികളില്ലെന്നും, ഇത് ചൈനീസ് ശാസ്ത്രജ്ഞര്‍ വുഹാന്‍ ലാബില്‍ നിര്‍മിച്ചതാണെന്നും പുതിയ പഠനം. ബ്രിട്ടിഷ് പ്രഫസർ ആൻഗസ് ഡാൽഗ്ലൈഷ്, നോർെവയിൻ ശാസ്ത്രജ്ഞൻ ഡോ. ബിർജെർ സോറെൻസെൻ എന്നിവർ നടത്തിയ പഠനം ഡെയ്‌ലി മെയിൽ ആണു റിപ്പോർട്ട് ചെയ്തത്.
പ്രാഥമിക പഠനങ്ങൾ അവതരിപ്പിച്ചെങ്കിലും പ്രമുഖ ശാസ്ത്രജ്ഞർമാരും മാധ്യമങ്ങളും തള്ളിക്കളഞ്ഞെന്നും ഇവര്‍ പറഞ്ഞു. വിവരങ്ങൾ മറച്ചുവച്ചുവെന്നും നശിപ്പിച്ചുവെന്നും വുഹാനിലെ ലാബുകളുടെ പ്രവർത്തനത്തെക്കുറിച്ച് പ്രതികരിച്ചവരെ നിശബ്ദരാക്കിയെന്നും പഠനം കുറ്റപ്പെടുത്തുന്നു.
ചൈനയിലെ ഗുഹകളിലെ വവ്വാലുകളിൽ സാധാരണ കാണുന്ന വൈറസ് മാരകമായ വൈറസുകളാക്കി മാറ്റുകയായിരുന്നു. വവ്വാലുകളിൽനിന്നാണു വൈറസ് ഉൽഭവിച്ചതെന്നു വരുത്തിത്തീർക്കുന്നതിനു റിവേഴ്സ് എൻജിനീയറിങ് നടത്തിയെന്നും പഠനം വെളിപ്പെടുത്തുന്നു.