വിറങ്ങലിച്ച് രാജ്യം; പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു; 1,501 മരണം

New Update

ഡല്‍ഹി: കോവിഡില്‍ വിറങ്ങലിച്ച് രാജ്യം. പ്രതിദിന രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.

Advertisment

publive-image

1,501 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്. 1,38,423 പേര്‍ക്കാണ് രോഗ മുക്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഒറ്റയടിക്ക് 26,808 രോഗികളാണ് വര്‍ധിച്ചത്.

രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 1,47,88,209 ആയി. ഇതുവരെയുള്ള രോഗ മുക്തി 1,28,09,643 പേര്‍ക്കാണ്.

ആകെ മരണം 1,77,150. നിലവില്‍ 18,01,316 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 12,26,22,590 പേര്‍ക്കാണ് ഇതുവരെയായി പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയത്.

covid 19 india
Advertisment