റഷ്യന്‍ നിര്‍മ്മിത കോവിഡ് വാക്‌സിനായ സ്പുട്‌നികിന്റെ വില നിശ്ചയിച്ചു; ഇന്ത്യയില്‍ വിതരണം ചെയ്യുക 995.40 രൂപയ്ക്ക്‌

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, May 14, 2021

ഡല്‍ഹി: റഷ്യന്‍ നിര്‍മ്മിത കോവിഡ് വാക്‌സിനായ സ്പുട്‌നികിന്റെ വില നിശ്ചയിച്ചു. 995.40 രൂപയ്ക്കാണ് ഇന്ത്യയില്‍ വിതരണം ചെയ്യുകയെന്ന് ഡോക്ടര്‍ റെഡ്ഡീസ് ലാബ് അറിയിച്ചു.

റഷ്യന്‍ നിര്‍മ്മിത വാക്‌സിനായ സ്പുട്‌നിക് ഇറക്കുമതി ചെയ്യുന്നത് ഡോ. റെഡ്ഡീസ് ലാബോറട്ടറിയാണ്. കഴിഞ്ഞമാസമാണ് സ്പുട്‌നിക് അടിയന്തര  ഉപയോഗത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. മെയ് ഒന്നിനാണ് ആദ്യബാച്ച് സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയില്‍ എത്തിയത്. കഴിഞ്ഞ ദിവസം വിതരണത്തിന് സെന്റര്‍ ഡ്രഗ്‌സ് അതോറിറ്റി അനുമതി നല്‍കിയത്.

വരും മാസങ്ങളില്‍ കൂടുതല്‍ വാക്‌സിന്‍ എത്തുമെന്ന് ഡോ. റെഡ്ഡീസ് ലാബോറട്ടറി അറിയിച്ചു. ഹൈദരബാദിലാണ് ആദ്യഡോസ് വിതരണം ചെയ്തത്.

×