ഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 38949 പുതിയ കൊവിഡ് കേസുകളാണെന്ന് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 40026 പേര്‍ രോഗമുക്തി നേടിയപ്പോള്‍ ഇതെസമയത്തിനുള്ളില്‍ 542 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ ആകെ കൊവിഡ് കേസുകളുട എണ്ണം 31026829 ആയപ്പോള്‍ ആകെ രോഗമുക്തി നേടിവരുടെ എണ്ണം 30183876 ആയി. 430422 ആണ് നിലവിലെ സജീവ കേസുകള്‍.
കഴിഞ്ഞ 24 മണിക്കൂറിനിടെ 542 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 412531 ആയി, ഇതുവരെ രാജ്യത്ത് 395343767 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഇതില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ വാക്‌സിന്‍ സ്വീകരിച്ചത് 3878078 പേരാണ്. കേരളത്തില്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത് 16360272 പേരാണ്. ഇതില്‍ 11856127 പേര്‍ ആദ്യ ഡോസും 4504145 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 8010 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 6189257 ആയി. കേരളത്തില്‍ 24 മണിക്കൂറിനിടെ 13773 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 3117083 ആയി.
കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1977 കേസുകളും തമിഴ്‌നാട്ടില്‍ 2405 കേസുകളും ആന്ധ്രയില്‍ 2526 കേസുകളും യുപിയില്‍ 70 കേസുകളും വെസ്റ്റ് ബംഗാളില്‍ 891 കേസുകളം ഡല്‍ഹിയില്‍ 72 കേസുകളുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്.
India reports 38,949 new #COVID19 cases, 40,026 recoveries, & 542 deaths in the last 24 hours, as per Health Ministry
— ANI (@ANI) July 16, 2021
Total cases: 3,10,26,829
Total recoveries: 3,01,83,876
Active cases: 4,30,422
Death toll: 4,12,531
Total vaccinated: 39,53,43,767 (38,78,078 in last 24 hrs) pic.twitter.com/9vdgx85O3j