ദേശീയം

കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവർക്ക് ആർ.ടി.പി.സി.ആർ നിർബന്ധമാക്കി കർണാടക; രണ്ട്​ ഡോസ്​ വാക്​സിൻ എടുത്തവരും ആർ.ടി.പി.സി ആർ സർട്ടിഫിക്കറ്റ്​ ഹാജരാക്കണം

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Saturday, July 31, 2021

ഡല്‍ഹി: കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവർക്ക് ആർ.ടി.പി.സി.ആർ നിർബന്ധമാക്കി കർണാടക​. രണ്ട്​ ഡോസ്​ വാക്​സിൻ എടുത്തവരും ആർ.ടി.പി.സി ആർ സർട്ടിഫിക്കറ്റ്​ ഹാജരാക്കണം. 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാക്കിയാണ് ഉത്തരവിറക്കിയത്.

കര്‍ണാടകയില്‍ പുതിയ മുഖ്യമന്ത്രി ചുമതല ഏറ്റെടുത്ത സാഹചര്യത്തിലാണ് കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിലുള്ളര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാക്കിയത്.

നേരത്തെ ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലമോ അല്ലെങ്കില്‍ കോവിഷീല്‍ഡ് ഒരു ഡോസെടുത്ത് സര്‍ട്ടിഫിക്കറ്റോ മാത്രമാണ് സംസ്ഥാനത്തേക്ക് കടക്കാനുള്ള നിബന്ധനയാക്കി നിശ്ചയിച്ചിരുന്നത്.

ഇനി മുതൽ വാക്സിൻ സർട്ടിഫിക്കറ്റ് മതിയാകില്ല. കര്‍ണാടകയില്‍ നേരിയ തോതില്‍ കേസുകള്‍ കൂടിവരുന്ന സാഹചര്യത്തിലാണിത് പുതിയ തീരുമാനം. ഇന്നലെ 1900- ഓളം കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാണ് അതിര്‍ത്തികളില്‍ പരിശോധന നിര്‍ബന്ധമാക്കാനുള്ള പ്രധാന കാരണം.

×