Advertisment

ഇന്ത്യയുടെ കോവിഡ് -19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് 15 രാജ്യങ്ങൾ കൂടി അംഗീകരിച്ചതായി വിദേശകാര്യ മന്ത്രാലയം

New Update

ന്യൂഡൽഹി: ഇന്ത്യയുടെ കോവിഡ് -19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് 15 രാജ്യങ്ങൾ കൂടി അംഗീകരിച്ചതായി വിദേശകാര്യ മന്ത്രാലയം (എംഇഎ) വ്യാഴാഴ്ച വൈകി അറിയിച്ചു. “കോവിഡ് -19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ പരസ്പര അംഗീകാരം തുടരുന്നു. ഇന്ത്യയുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിന് പതിനഞ്ച് അംഗീകാരങ്ങൾ കൂടി,” വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു.

publive-image

ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ബെലാറസ്, എസ്റ്റോണിയ, ജോർജിയ, ഹംഗറി, ഇറാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, ലെബനൻ, മൗറീഷ്യസ്, മംഗോളിയ, നേപ്പാൾ, നിക്കരാഗ്വ, പലസ്തീൻ, ഫിലിപ്പീൻസ്, സാൻ മരിനോ, സിംഗപ്പൂർ, സ്വിറ്റ്‌സ്‌ലാൻഡ് , തുർക്കി, ഉക്രെയ്ൻ എന്നീ രാജ്യങ്ങള്‍ ഇന്ത്യയുടെ കോവിഡ് -19 വാക്സിനേഷൻ സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ചു. അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു.

Advertisment