ഡൽഹി: ജനിതക മാറ്റം സംഭവിച്ച വൈറസുകളാണെങ്കിലും ഇപ്പോൾ രാജ്യത്ത് പരീക്ഷണത്തിലുള്ള വാക്സിനുകൾ ഫലപ്രദമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ജനിതക വ്യതിയാനം സംഭവിച്ച വൈറസുകൾക്കെതിരേ നിലവിലുള്ള വാക്സിനുകൾ പരാജയപ്പെട്ടതായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് സീനിയർ സയന്റിഫിക്ക് അഡ്വൈസറായ പ്രൊഫ. കെ. വിജയരാഘവൻ പറഞ്ഞു.
/sathyam/media/post_attachments/QYqLcAvOR2HABt1ghtqp.jpg)
മിക്ക വാക്സിനുകളും വൈറസുകളിൽ ജനിതക മാറ്റമുണ്ടാക്കുമെന്ന് കണക്കാക്കിയാണ് വികസിപ്പിച്ചെടുക്കുന്നത്. ഈ വൈറസുകൾ 70 ശതമാനം വേഗത്തിൽ വ്യാപിക്കുമെങ്കിലും ആശങ്കാകരമായ സ്ഥിതിവിശേഷമുണ്ടാക്കുമെന്നു തെളിയിക്കപ്പെട്ടിട്ടില്ല.
എന്നിരുന്നാലും വിഷയത്തിൽ കടുത്ത ജാഗ്രത വേണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.