ഇന്ത്യയില്‍ നിന്ന് എത്തുന്നവരെ ഞായറാഴ്ച മുതല്‍ ന്യൂസിലന്‍ഡില്‍ പ്രവേശിപ്പിക്കില്ല, ന്യൂസിലന്‍ഡ് പൗരന്‍മാര്‍ക്കും വിലക്ക് ബാധകം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, April 8, 2021

ഡല്‍ഹി: ഇന്ത്യയില്‍ നിന്ന് എത്തുന്നവരെ ഞായറാഴ്ച മുതല്‍ ന്യൂസിലന്‍ഡില്‍ പ്രവേശിപ്പിക്കില്ല. ഇന്ത്യയില്‍ കോവിഡ് രോഗികളുട എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ന്യൂസിലന്‍ഡ് പൗരന്‍മാര്‍ക്കും വിലക്ക് ബാധമായിരിക്കും. എന്നാല്‍ വിലക്ക് താല്‍ക്കാലികമാണെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ അറിയിച്ചു. ഞായര്‍ മുതല്‍ ഈ മാസം 28 വരെ വിലക്ക് തുടരാനാണ് നിലവിലെ തീരുമാനം.

അതേസമയം, കോവിഡ് രണ്ടാം വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേർത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്. വൈകിട്ട് 6.30 ന് വീഡിയോ കോൺഫറസ് വഴി നടക്കുന്ന യോഗത്തിൽ രാജ്യത്തെ നിലവിലെ കോവിഡ് സാഹചര്യവും വാക്സീനേഷൻ വിതരണവും ചർച്ച ചെയ്യും.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നേരത്തെ ഉന്നതതല യോഗം ചേർന്നിരുന്നു.. അതേസമയം രാജ്യത്ത് പ്രതിദിന കണക്കിലെ ഏറ്റവും ഉയർന്ന വർധന ഇന്ന് റിപ്പോർട്ട് ചെയ്‌തേക്കും. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 59,907 കേസുകളാണ് സ്ഥിരീകരിച്ചത്. കർണാടക, ഡൽഹി, യു. പി, മധ്യപ്രദേശ് ഉൾപ്പെടെ 11 സംസ്ഥാനങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.

×