ഡൽഹി : കോവിഡ് ബാധ മൂലമുള്ള യാത്രാവിലക്കിൽപെട്ട് വിദേശത്തു കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ മുന്നൊരുക്കം. ഇതു സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് വിദേശകാര്യ സെക്രട്ടറി കത്തയച്ചു.
/sathyam/media/post_attachments/QwbHUYwfjfdD9Jhp4wNj.jpg)
പ്രവാസികളെ തിരിച്ചെത്തിക്കുന്നതിൽ സംസ്ഥാനങ്ങളുടെ മുന്നൊരുക്കങ്ങളുടെ വിവരങ്ങൾ തേടിയാണ് കത്ത്. കത്തിനു കേരളസര്‍ക്കാര്‍ മറുപടി നല്‍കിയിട്ടുണ്ട്. കേരളം ഇതിനായി നടത്തിയിരിക്കുന്ന മുന്നൊരുക്കങ്ങള്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യാൻ ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരുന്നുണ്ട്. ഗൾഫ്, യൂറോപ്യൻ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരുടെ വിവരങ്ങളെ അടിസ്ഥാനമാക്കിയാവും നടപടികൾ.