ബൈക്ക് അപകടത്തില്‍ പെട്ട് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച 19 കാരന് കൊവിഡ് സ്ഥിരീകരിച്ചു; രോഗം ബാധിച്ചത് ഐസിയുവില്‍ ചികിത്സയിലിരിക്കെ.?

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

കണ്ണൂര്‍: കണ്ണൂരില്‍ ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച 19കാരനാണ് സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്.

Advertisment

publive-image

ബൈക്ക് അപകടത്തില്‍ പെട്ട് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച അമല്‍ ജോ(19)നാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പരിയാരം മെഡിക്കല്‍ കോളജില്‍ ഐസിയുവില്‍ചികിത്സയിലിരിക്കെയാണ് അമലിന് കോവിഡ് ബാധയേറ്റത് എന്നാണ് സൂചന.

ഇതോടെ സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. കാസര്‍കോട് പടന്നക്കാട് സ്വദേശി നബീസ(75) ഇന്ന് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. നബീസയും പരിയാരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു.

covid death accident death covid 19 kannur
Advertisment