നിരീക്ഷണത്തിലിരിക്കെ ജന്മദിനാഘോഷം സംഘടിപ്പിച്ച യുവാവിന് കോവിഡ്; യുവാവുമായി 20 പേര്‍ ഹൈ റിസ്ക് സമ്പര്‍ക്കത്തില്‍, ഇരുനൂറിലധികം പേര്‍ സെക്കന്‍ഡറി സമ്പര്‍ക്കത്തില്‍

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

കണ്ണൂർ:  ഇരിട്ടിയിൽ ബംഗളൂരുവില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ ജന്മദിനാഘോഷം സംഘടിപ്പിച്ച യുവാവിന് കോവിഡ് .ഇയാളുമായി ബന്ധപ്പെട്ട് 20 പേര്‍ ഹൈ റിസ്ക് സമ്പര്‍ക്കത്തില്‍ പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.

Advertisment

ഇവരെ ക്വാറന്‍റൈന്‍ സെന്‍ററിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇരുനൂറിലധികം പേര്‍ സെക്കന്‍ഡറി സമ്പര്‍ക്കത്തിലും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാനും ആവശ്യപ്പെട്ടു.

publive-image

ഞായറാഴ്ചയാണ് യുവാവിന് കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച ഇയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം വീടിന് പുറത്തുപോയിരുന്നു. ക്വാറൻന്‍റൈന്‍ നിർദ്ദേശങ്ങൾ ലംഘിച്ചതിന് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നെത്തിയ യുവാവ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുമ്പോഴാണ് പിറന്നാളാഘോഷം സംഘടിപ്പിച്ചത്.

covid 19 kannur
Advertisment