സംസ്ഥാനത്തേക്ക് വരുന്നവര്‍ക്ക് വീണ്ടും ഇ-പാസ് നിര്‍ബന്ധമാക്കുന്നു; അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന യാത്രക്കാര്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം, ചെയ്യേണ്ടത് ഇങ്ങനെ

New Update

പാലക്കാട്: സംസ്ഥാനത്തേക്ക് വരുന്നവര്‍ക്ക് വീണ്ടും ഇ-പാസ് നിര്‍ബന്ധമാക്കുന്നു. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന യാത്രക്കാര്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.

Advertisment

publive-image

ഇതിനായി https://covid19jagratha.kerala.nic.in വെബ്‌സൈറ്റില്‍ സിറ്റിസണ്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്ബോള്‍ വരുന്ന സന്ദര്‍ശകര്‍ എന്‍ട്രി ഓപ്ഷനില്‍ നിന്ന് ‘ഡൊമസ്റ്റിക് എന്‍ട്രി’ തിരഞ്ഞെടുക്കണം. അതിനു ശേഷം വരുന്ന പേജില്‍ മൊബൈല്‍ നമ്പർ നല്‍കി വെരിഫൈ ചെയ്യണം.

സ്‌ക്രീനില്‍ വരുന്ന കാപ്ച്ച കോഡ് കൂടി എന്റർ ചെയ്ത് കഴിയുമ്ബോള്‍ അല്പ സമയത്തിനകം നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് ഒ.ടി.പി നമ്പർ വരും. വേരിഫിക്കേഷന് ശേഷം പേര്, ജനന തിയതി, ഐ.ഡി നമ്പർ ഉള്‍പ്പടെ ആവശ്യമായ വിവരം നല്‍കണം.
ഇതോടെ നല്‍കിയ വിവരങ്ങള്‍ സേവ് ചെയ്യുന്നതോടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാവും.

രജിസ്‌ട്രേഷന്‍ പൂർത്തിയായി കഴിഞ്ഞാൽ മൊബൈല്‍ നമ്പറിലേക്ക് രജിസട്രേഷന്‍ വിവരം സന്ദേശമായെത്തും. മെസേജിലുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പാസിന്റെ പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്യാം. കേരളത്തിലേക്ക് വരുമ്പോൾ ചെക്‌പോസ്റ്റില്‍ ഈ പാസ് കാണിച്ച്‌ യാത്ര തുടരാം.

covid 19 kerala
Advertisment