Advertisment

സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടാൻ സാധ്യത; 2 ദിവസംകൊണ്ട് വൈറസ് കവര്‍ന്നത് 754 ജീവന്‍; നിയന്ത്രണങ്ങള്‍ കടുപ്പിക്കും

New Update

തിരുവനന്തപുരം:  സംസ്ഥാനത്ത് കോവിഡ് കണക്കുകളിൽ കുറവുണ്ടാകാത്ത സാഹചര്യത്തിൽ ലോക്ഡൗണ്‍ നീട്ടാൻ സാധ്യത. ഏറ്റവും കൂടിയ പ്രതിദിനവര്‍ധനയും മരണങ്ങളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുമാണ് ഇന്നലെ രേഖപ്പെടുത്തിയത്. വെറും 12 ദിനംകൊണ്ട് 745 പേര്‍ കോവിഡിനു കീഴടങ്ങി.

Advertisment

publive-image

വാരാന്ത്യ ലോക്ഡൗണിന്റേയും മിനി ലോക്ഡൗണിന്റേയുമൊന്നും ഫലം കണ്ടു തുടങ്ങിയിട്ടില്ല. പ്രതിദിന രോഗബാധിതരുടെ എണ്ണം 43,000 കടന്നു. ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 20 ലക്ഷം കവിഞ്ഞു. നാലര ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 100 പേരെ പരിശോധിക്കുമ്പോള്‍ 30 മുതല്‍ 35 പേര്‍ക്കുവരെ വിവിധ ജില്ലകളില്‍ കോവിഡ് സ്ഥിരീകരിക്കുന്നു. ഇന്നലെ മാത്രം 95 മരണം.

21 ദിനംകൊണ്ട് 1,054 ജീവന്‍ പൊലിഞ്ഞു. ഐസിയുവില്‍ കഴിയുന്നവരുടെ എണ്ണം 2,729 ആയും വെന്റിലേറ്ററില്‍ കഴിയുന്നവരുടെ എണ്ണം 1,446 ആയും കുതിച്ചുയര്‍ന്നു. അതേസമയം യഥാര്‍ഥ മരണ കണക്കുകള്‍ ഇതിലും വളരെ കൂടുതലാണെന്നും സര്‍ക്കാര്‍ കണക്കുകള്‍ ഒളിപ്പിക്കുകയാണെന്നും വിദഗ്ധര്‍ പറയുന്നു.

എറണാകുളം, മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലാണ് കോവിഡ് വ്യാപനം നിയന്ത്രണാതീതമാകുന്നത്. സംസ്ഥാനം കോവിഡ് വ്യാപനത്തിന്റെ ഉച്ചസ്ഥായിലേയ്ക്ക് നീങ്ങുകയാണെന്നും ലോക്ഡൗണ്‍ തുടരണമെന്നുമാണ് വിലയിരുത്തല്‍.

 

covid 19 kerala
Advertisment