കൊവിഡ് 19ന്റെ ഡെല്‍റ്റ് പ്ലസ് വേരിയന്റ് കേരളത്തിലും സ്ഥിരീകരിച്ചു; പുതിയ വകഭേദം സ്ഥിരീകരിച്ചത് പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ

New Update

പത്തനംതിട്ട: കൊവിഡ് 19ന്റെ ഡെല്‍റ്റ് പ്ലസ് വേരിയന്റ് കേരളത്തിലും സ്ഥിരീകരിച്ചു. പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ജില്ലയിലെ കടപ്ര പഞ്ചായത്തിൽ നിന്നുള്ള നാല് വയസുള്ള ആൺകുട്ടിയില്‍ പുതിയ ഡെൽറ്റ പ്ലസ് വേരിയന്റ് കണ്ടെത്തിയതായി പത്തനംതിട്ട ജില്ലാ കളക്ടർ പറഞ്ഞു.

Advertisment

publive-image

സി‌എസ്‌ഐ‌ആർ-ഐ‌ജി‌ഐ‌ബി (കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്, ന്യൂഡൽഹി) ൽ നടത്തിയ സാമ്പിളുകളുടെ ജനിതക പഠനത്തിലാണ് പുതിയ വേരിയൻറ് കണ്ടെത്തിയത്.

രണ്ട് ജില്ലകളിലെ രോഗബാധിത പ്രദേശങ്ങളിൽ വേരിയൻറ് വ്യാപിക്കുന്നത് തടയാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. നാല് വയസുകാരൻ ഇപ്പോൾ കൊവിഡ് നെഗറ്റീവ് ആയിട്ടുണ്ട്‌.

പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ അഭിപ്രായത്തിൽ, കുട്ടി താമസിക്കുന്ന ലോക്കൽ ബോഡി വാർഡ് ഇപ്പോൾ ഒരു വലിയ കമ്മ്യൂണിറ്റി ക്ലസ്റ്ററാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (നടത്തിയ മൊത്തം ടെസ്റ്റുകളുടെ പോസിറ്റീവ് കേസുകളുടെ ശതമാനം) വാർഡിൽ 18.42% ആണ്.

covid 19 kerala
Advertisment