സംസ്ഥാനത്ത് 7020 പേര്‍ക്ക് കൂടി കൊവിഡ്; 6037 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കം വഴി; ഇന്ന് 26 മരണം സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടയില്‍ പരിശോധിച്ചത് 54339 സാമ്പിളുകള്‍; 8474 പേര്‍ക്ക് രോഗമുക്തി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, October 29, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 7020 കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 6037 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കം വഴിയാണ്. 734 പേരുടെ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 81 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.

ഇന്ന് 26 മരണം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടയില്‍ 54339 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് 8474 പേര്‍ രോഗമുക്തരായി. 91784 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

×