Advertisment

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 33 പേര്‍ വിദേശത്ത് നിന്ന് വന്നവര്‍; 23 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍; 10 പേര്‍ രോഗമുക്തരായി

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചതാണ് ഇക്കാര്യം. 10 പേര്‍ക്ക് ഇന്ന് കോവിഡ് നെഗറ്റീവായി.

33 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ തിരിച്ചെത്തിയ 23 പേര്‍ക്കും കൊവിഡ് സ്ഥിരികരിച്ചു. തമിഴ്നാട് 10, മഹാരാഷ്ട്ര 10, കർണ്ണാടക, ദില്ലി പഞ്ചാബ് ഒന്ന് വീതം. സമ്പർക്കം ഒന്ന്.

പാലക്കാട്-14, കാസര്‍കോട്-4 , കണ്ണൂര്‍- 7, തൃശ്ശൂര്‍-6, വയനാട്-2 , കോഴിക്കോട്- 1, മലപ്പുറം-5 , എറണാകുളം-4 , ഇടുക്കി-1 , പത്തനംതിട്ട-6 , കോട്ടയം-1 , കൊല്ലം- 2, ആലപ്പുഴ-3 , തിരുവനന്തപുരം-5 , എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ജയിലിൽ കഴിയുന്ന രണ്ട് പേർക്കും ഒരു ആരോഗ്യപ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. ഇതിനു പുറമേ എയർ ഇന്ത്യയുടെ ക്യാബിൻ ക്രൂവിലെ 2 പേർക്കും രോഗം വന്നു.

ഇന്ന് 231 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 62746 സാമ്പിളുകൾ ഇതുവരെ പരിശോധനക്കയച്ചു. 60448 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇതുവരെ മുൻഗണനാ വിഭാഗത്തിലെ 11468 സാമ്പിളുകൾ ശേഖരിച്ചതിൽ 10635 നെഗറ്റീവാണ്. 101 ഹോട്ട്സ്പോട്ടുകളുണ്ട്. ഇന്ന് 22 ഹോട്ട്സ്പോട്ടുകൾ പുതിയത്.

തിരുവനന്തപുരം നെയ്യാറ്റിൻകര സ്പെഷൻ സബ് ജയിലിൽ 2 പേർക്ക് രോഗം സ്ഥിരീകരിച്ചു. കണ്ണൂർ സബ് ജയിലിലും റിമാൻഡ് പ്രതിക്കു രോഗം സ്ഥിരീകരിച്ചിരുന്നു. മൂന്ന് ഇടങ്ങളിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ ജയിലിലും വീട്ടിലുമായി നിരീക്ഷണത്തിലാണ്.

കോട്ടയം ജില്ലയിൽ ചികിത്സയിലായിരുന്ന തിരുവല്ല സ്വദേശി ജോഷി ഇന്ന് മരിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു. 1150 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 577 പേർ ചികിത്സയിൽ. നിരീക്ഷണത്തിലുള്ള 124163 പേർ. 1080 പേർ ആശുപത്രികളിൽ.

എംപി വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ അനുശോചനം

എം.പി.വീരേന്ദ്രകുമാറിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തിയാണു മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയത്. രാഷ്ട്രീയമായി സോഷ്യലിസ്റ്റ് പക്ഷത്ത് എന്നും നിൽക്കാൻ നിഷ്കർഷ കാട്ടിയിട്ടുള്ള നേതാവാണ് അദ്ദേഹം.

സാമ്രാജ്യത്വത്തിനും വർഗീയതയ്ക്കും എതിരായ നിലപാടുകളിൽ അദ്ദേഹം അചഞ്ചലമായ നില കൈകൊണ്ടു. ഇതില്‍ വിട്ടുവീഴ്ച ചെയ്താൽ കിട്ടുമായിരുന്ന സ്ഥാനങ്ങൾ വേണ്ടെന്നു വച്ചു. സോഷ്യലിസ്റ്റ് പാരമ്പര്യം അച്ഛനിൽനിന്നും ലഭിച്ചതാണ്.

മാധ്യമ, സാഹിത്യ രംഗങ്ങളിൽ അടക്കം പല മേഖലകളിലും വെളിച്ചം വീശിയ ബഹുമുഖ അദ്ദേഹം. ഗാട്ടും കാണാച്ചരടും പോലുള്ള കൃതികളിലൂടെ സാമ്രാജ്യത്വത്തിന്റെ അധിനിവേശ നീക്കങ്ങളെ അദ്ദേഹം തുറന്നുകാട്ടിയതായും മുഖ്യമന്ത്രി പറഞ്ഞു.

Advertisment