തിരുവനന്തപുരം: ലോക്ഡൗൺ, കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച പഴയ സ്ക്രീൻ ഷോട്ടുകളുപയോഗിച്ച് വ്യാജപ്രചാരണം. 2020 മാർച്ച് മാസത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ഡൗൺ, തുടർന്ന് 2020 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സംസ്ഥാനത്ത് കൊണ്ടുവന്ന നിയന്ത്രണങ്ങൾ എന്നിവ സംബന്ധിച്ച റിപ്പോർട്ടുകളുടെ സ്ക്രീൻ ഷോട്ടുകളാണ് ഇപ്പോൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്.
/sathyam/media/post_attachments/GhzwXSeQTkDBC4fpZ024.jpg)
ഇപ്പോൾ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എന്ന പേരിലാണ് ഇവ ഷെയർ ചെയ്യപ്പെടുന്നത്. ഇത്തരം പ്രചാരണങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു.