ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ മൂലം രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന പാകിസ്ഥാന്‍കാരെ തിരിച്ചയക്കാന്‍ ഇന്ത്യ നടപടി ആരംഭിച്ചു. ആദ്യഘട്ടത്തില്‍ 40 പേരെ വ്യാഴാഴ്ച വാഗാ അതിര്‍ത്തി കടത്തി പാകിസ്ഥാനിലേക്ക് അയക്കും.
/sathyam/media/post_attachments/Addu79CTvCyn0kNuzJyQ.jpg)
ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങിലാണ് 40 പാക് പൗരന്മാരും ഉള്ളത്. ഇവരെ തിരിച്ചയക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഈ സംസ്ഥാനങ്ങള്‍ക്ക് വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ കുടുങ്ങിപ്പോയ 180 പാക് പൗരന്‍മാരെ തിരികെയെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പാക് ഹൈക്കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, പാകിസ്ഥാനില്‍ 200-ഓളം ഇന്ത്യക്കാര്‍ കുടുങ്ങിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ അവസാനിക്കുന്നതുവരെ ഇവര്‍ പാകിസ്ഥാനില്‍ തുടരണമെന്നാണ് നിര്‍ദ്ദേശം.