മഹാരാഷ്ട്രയില്‍ പുതിയതായി കൊവിഡ് ബാധിച്ച് മരിച്ചത് 503 പേര്‍ ! ആകെ മരണസംഖ്യ 60,000 കടന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 68631 പേര്‍ക്ക്‌

ന്യൂസ് ബ്യൂറോ, മുംബൈ
Sunday, April 18, 2021

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3839338 ആയി. ഇന്ന് 68361 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 503 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 60473 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 45654 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 3106828 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 670388 പേര്‍ നിലവില്‍ ചികിത്സയിലാണ്.

×