കൊവിഡ് വ്യാപനം രൂക്ഷം; മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടിയേക്കും; മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി

ന്യൂസ് ബ്യൂറോ, മുംബൈ
Wednesday, May 12, 2021

മുംബൈ:മഹാരാഷട്രയിൽ ലോക്ഡൗൺ മേയ് 31 വരെ നീട്ടിയേക്കുമെന്നു സൂചന. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം ലോക്ഡൗൺ നീട്ടാൻ ശുപാർശ ചെയ്തതായി പൊതുജനാരോഗ്യ മന്ത്രി രാജേഷ് തോപെ അറിയിച്ചു.

ലോക്ഡൗൺ നീട്ടുന്ന കാര്യത്തിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അന്തിമ തീരുമാനം എടുക്കുമെന്നും അത് അനുസരിച്ച് ഉത്തരവ് പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 52,26,710 ആയി. ഇന്ന് 46,781 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 816 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 78,007 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 58,805 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 46,00,196 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 5,46,129 പേര്‍ നിലവില്‍ ചികിത്സയിലാണ്.

×