മഹാമാരിയില്‍ നടുങ്ങി മഹാരാഷ്ട്ര: കൊവിഡ് ബാധിതരുടെ എണ്ണം 1.86 ലക്ഷം പിന്നിട്ടു; പുതിയതായി സ്ഥിരീകരിച്ചത് 6328 കേസുകളും 125 മരണവും

ന്യൂസ് ബ്യൂറോ, മുംബൈ
Thursday, July 2, 2020

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 6328 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 186626 ആയി.

പുതിയതായി 125 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 8178 പേര്‍ ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.

മുംബൈയില്‍ 1554 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 58 മരണവും റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ 80699 പേര്‍ക്ക് ഇതുവരെ രോഗം ബാധിക്കുകയും 4689 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. 8018 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. ഇതുവരെ 101172 പേരുടെ രോഗം മഹാരാഷ്ട്രയില്‍ ഭേദമായിട്ടുണ്ട്. 77260 പേര്‍ നിലവില്‍ ചികിത്സയിലാണ്.

×